Widgets Magazine
Widgets Magazine

എനിക്ക് മമ്മുട്ടിയാണ് സിനിമയിലേക്ക് ഒരു അവസരം തന്നത്, അദ്ദേഹത്തെ ഞാൻ അവഹേളിച്ചിട്ടില്ല; സംവിധായകൻ ഫേസ്‌ബുക്ക് ഒഴിവാക്കി !

ചൊവ്വ, 30 മെയ് 2017 (11:01 IST)

Widgets Magazine

മെഗാസ്റ്റാർ മമ്മൂട്ടിയെ വിമർശിച്ച് നടനും സംവിധായകനുമായ എം ബി രംഗത്ത് എത്തിയത് വിവാദമായിരുന്നു. മമ്മുട്ടിയോട് വെറുപ്പ് തോന്നുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു പത്മകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നത്.
 
എന്നാല്‍ തനിക്ക് സോഷ്യല്‍ മീഡിയയുടെ സ്വതന്ത്ര്യവും സത്യസന്ധതയും തനിക്ക് അറിയില്ലെന്നും അതിനാല്‍ താന്‍ ഫേസ്ബുക്കില്‍ നിന്നും പുറത്ത് പോവുകയാണെന്നും പറഞ്ഞ് പത്മകുമാര്‍ രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലുടെയാണ് പത്മകുമാര്‍ സംസാരിച്ചത്.
 
ഞാനൊരിക്കലും ഒരു താരങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടിട്ടില്ല. എനിക്ക് മമ്മുട്ടിയാണ് സിനിമയിലേക്ക് ഒരു അവസരം തന്നതെന്നും അദ്ദേഹം പറയുന്നു. ലോഹിതദാസ് മുമ്പ് എന്നോട് പറഞ്ഞിരുന്നത് മമ്മുട്ടിയുടെ കാണണം. അതില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും വെറുതെ കണ്ടാല്‍ പോരാ വിഷ്യുല്‍ ഓഫാക്കി കാണണം വിഷ്യുലിനെക്കാള്‍ ശബ്ദത്തിനാണ് ഒരു നടന് പ്രധാന്യം കൊടുക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞു തന്നിരുന്നതെന്നും പത്മകുമാര്‍ പറയുന്നു.
 
പുതിയ സിനിമക്കായി അടുത്തിടെ തിരക്കുള്ള ഒരു നടനെ കാണാന്‍ പോയിരുന്നു. എന്നാല്‍ നൂറ് ദിവസം ഓടുന്ന സിനിമയാണ് അദ്ദേഹത്തിന് വേണ്ടിയിരുന്നത്. സത്യത്തില്‍ അതിന്റെ വേദനിയിലാണ് അങ്ങനെ സംസാരിച്ചിരുന്നതെന്നും പത്മകുമാര്‍ പറയുന്നു. ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെപ്പോലെ ജനങ്ങളുടെ മുന്‍പില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പത്മകുമാർ പറഞ്ഞത്. 
 
കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോകവേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീ റസൂല്‍ പൂക്കിട്ടി ഒസ്‌കാര്‍ നേടിയപ്പോള്‍ മലയാളം നടത്തിയ അനുമോദന ചടങ്ങില്‍ സായിപ്പ് മലയാളിയുടെ സ്വന്തം ജോലി എന്നെങ്കിലും നേരിട്ട് കണ്ടാല്‍ അന്ന് മലയാളത്തിന് ഓസ്‌കാര്‍ ലിഭിക്കുമെന്നാണ് ശ്രീ മമ്മൂട്ടി പറഞ്ഞത്. 
 
പൊന്തന്‍ന്മാടയിലും വിധേയനിലും, തനിയാവര്‍ത്തനത്തിലും കണ്ട മമ്മൂട്ടി തിരിച്ചുവരണമെന്നും പത്മകുമാര്‍ അഭിപ്രായപ്പെട്ടു. മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയ നിരവധി കഥാപാത്രങ്ങളുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട്, ഉപരിപ്ലവ മലയാള, സമകാലിക ട്രെന്‍റുകളെ അവഗണിച്ച്, വല്ലപ്പോഴുമെങ്കിലും തിരച്ചു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. സിനിമയെയും അങ്ങയെയും സ്‌നേഹിക്കുന്ന ഒരുപാട് പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണെന്ന് പറഞ്ഞാണ് പത്മകുമാര്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. പറഞ്ഞായിരുന്നു അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. സംഭവം വിവാദമായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍; കാരണം മോഹന്‍ലാലോ ?

മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ നായകനായി നിവിന്‍ പോളി എത്തുന്നു. മേജര്‍ രവി ...

news

എന്തൊരഴക് ! അനുഷ്ക വീണ്ടും രാജകുമാരി ആകുന്നു!

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് ബാഹുബലിയിലെ ദേവസേന. ദേവസേനയെ ...

news

ഗ്രേറ്റ്ഫാദര്‍ ചരിത്രമായി, കോടികള്‍ വാരി - ഇനി ലാലേട്ടനൊപ്പം ഹനീഫ് അദേനി?

ഹനീഫ് അദേനി എന്ന സംവിധായകന്‍ വലിയ വിസ്മയമാണ് സൃഷ്ടിച്ചത്. വെറും ആറുകോടി മുതല്‍‌മുടക്കില്‍ ...

news

നല്ല സിനിമയാണ്, ഒന്നാന്തരം മേക്കിംഗാണ്; പക്ഷേ ‘രാമന്‍റെ ഏദന്‍‌തോട്ട’ത്തിന് സംഭവിച്ചത്!

സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയ മികച്ച സിനിമകളില്‍ ഒന്നാണ് രാമന്‍റെ ഏദന്‍‌തോട്ടം. മികച്ച ...

Widgets Magazine Widgets Magazine Widgets Magazine