ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസാണ് രാമലീലയും രാമനുണ്ണിയും; അഭിനന്ദനവുമായി വിനീത് ശ്രീനിവാസന്‍

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (20:23 IST)

Facebook Post ,  Malayalam Film ,  Ramaleela ,  Vineeth Sreenivasan ,  Dileep ,  വിനീത് ശ്രീനിവാസന്‍  , രാമലീല ,  ടോമിച്ചന്‍ മുളകുപാടം ,  അരുണ്‍ഗോപി ,  ദിലീപ്

രാമലീലയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍. ഏതൊരു സംവിധായകനും ചെയ്യാന്‍ പ്രയാസം നേരിടുന്ന ഒരു ക്രാഫ്റ്റ് അതിന്റെ പൂര്‍ണമികവോടുകൂടി അവതരിപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപിയെന്ന് വിനീത് പറയുന്നു. 
 
രാമലീ‍ലയുടെ എല്ലാ ഭാഗങ്ങളിലും സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഓരോ ഫ്രെയിമും ഒരു നവാഗത സംവിധായകന്റെ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും സച്ചിയുടെ തിരക്കഥയെയും ഷാജിയുടെ ഛായാഗ്രഹണ മികവിനെയും വിനീത് വാനോളം പുകഴ്ത്തി. പ്രശംസിച്ചു. 
 
രാമനുണ്ണി എന്ന കഥാപാത്രത്തിന് ദിലീപ് തന്നെയാണ് എന്തു കൊണ്ടും യോജിച്ചതെന്നാണ് തന്റെ അഭിപ്രായമെന്നും വിനീത് പറയുന്നു. വളരെ നിയന്ത്രണത്തോടുകൂടിയാണ് ആ കഥാപാത്രത്തെ ദിലീപ് കൈകാര്യം ചെയ്യുന്നതെന്നും വിനീത് വ്യക്തമാക്കി. 
 
ദൃശ്യത്തിനു ശേഷം കലാഭവന്‍ ഷാജോണ്‍ വീണ്ടും ഏവരേയും ഞെട്ടിച്ചിരിക്കുകയാണെന്നും ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസായിരിക്കും രാമലീലയെന്നും ഇത്തരമൊരു പ്രതിസന്ധിയുടെ സമയത്തും ചിത്രം പുറത്തിറക്കാന്‍ ധൈര്യം കാണിച്ച ടോമിച്ചന്‍ മുളകുപാടത്തെയും അഭിനന്ദിക്കുന്നുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആ ഒരു കാരണം കൊണ്ടാണ് ഞാന്‍ അഭിനയത്തിലേക്ക് തിരിഞ്ഞത്: ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള യൂത്ത് നടന്‍ ആരെന്ന് ചോദിച്ചാല്‍ ദുല്‍ഖര്‍ ...

news

അതെ, അതുകൊണ്ടാണ് അവര്‍ അവളെ തെറിവിളിക്കുന്നത്: തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു പോരാട്ടമാണ് ബോക്സ് ഓഫീസില്‍ രണ്ടു ദിവസമായി കാണുന്നത്. ...

news

അതെ... മമ്മൂട്ടി അങ്കിളാണ് !

വിനീത് ശ്രീനിവാസന്‍ മോഹൻലാലിനെ അങ്കിള്‍ എന്ന് വിളിച്ചതിന്റെ പേരിൽ ലാലിന്റെ ആരാധകർ ...

news

ആരാണ് ശരിക്കും പറവ? ഇച്ചാപ്പിയോ അസീബോ? അതോ ഷെയിനോ ഇമ്രാനോ? - ഇവരാരുമല്ല, അത് സൌബിനും ശ്രീനാഥ് ഭാസിയുമാണ്!

സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ‘പറവ’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മിക്ക ...