ഈ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടിത്തരിക്കണം: സുശി ഗണേഷൻ

ചൊവ്വ, 7 നവം‌ബര്‍ 2017 (14:47 IST)

അമല പോൾ, ബോബി സിൻഹ, പ്രസന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് തിരുട്ടുപയലേ 2. നവംബർ 30നു ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തുകയില്ലെന്നും ഈ ചിത്രം കണ്ട് തിയേറ്ററിൽ പ്രേക്ഷകർ ഞെട്ടണമെന്നും സംവിധായകൻ സുശി ഗണേഷൻ പറയുന്നു. 
 
ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരു പുതിയ ടീസര്‍ ഞങ്ങള്‍ ഇറക്കുന്നുണ്ട്. ഇറോട്ടിക്ക് ത്രില്ലറായ ചിത്രം പ്രേക്ഷകർക്ക് മികച്ച അനുഭവമാണ് നൽകുക. തിരുട്ടുപയലേ ആദ്യ ഭാഗവും രണ്ടാംഭാഗവും തമ്മില്‍ ഒരു സാമ്യമുണ്ട്. രണ്ട് ചിത്രങ്ങളും ഒരാള്‍ മറ്റൊരാളുടെ സ്വകാര്യത ഉപയോഗിക്കുമ്പോഴുണ്ടാകുന്നതിന്റെ അനന്തരഫലമാണ് കൈകാര്യം ചെയ്യുന്നത്. - സംവിധായകൻ പറയുന്നു.
 
സുശി ഗണേഷന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എജിസ് എന്റര്‍ടൈമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. റിലീസിനു മുന്നേതന്നെ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'എനിക്കിതൊന്നും പറ്റില്ല, നല്ല സുന്ദരനൊരു പയ്യൻ വന്നിട്ടുണ്ട്, അവനെ വിളിക്ക്' - അന്ന് സുകുമാരൻ പറഞ്ഞതിങ്ങനെയായിരുന്നു

മലയാളത്തിലെ അതുല്യ കലാകാരന്മാരിൽ ഒരാളായിരുന്നു അന്തരിച്ച സുകുമാരൻ. സുകുമാരനും ...

news

'നല്ലൊരു ഹൃദയത്തിനുടമയാണ് സ്വീറ്റി'- അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

തെന്നിത്യൻ താരറാണി അനുഷ്ക ഷെട്ടിയ്ക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ ആണ്. പിറന്നാൾ ...

news

നിങ്ങളാണ് യഥാർത്ഥ സ്റ്റാർ! - മകളുടെ വിവാഹത്തിനു ആരാധകരെ ക്ഷണിച്ച വിക്രത്തിനു സ്നേഹപ്പെരുമഴ!

ചിയാൻ വിക്രം വാർത്തകളിൽ നിറയുകയാണ്. മകളുടെ വിവാഹം തന്നെ വിഷയം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ...

Widgets Magazine