ഇത് സമാനതകളില്ലാത്ത നേട്ടം, 1000 കോടിയും കടന്ന് ബാഹുബലി!

ഞായര്‍, 7 മെയ് 2017 (15:08 IST)

ഇന്ത്യയിലെ സകല റെക്കോർഡുകളും തകർത്തുകൊണ്ട് മുന്നേറുന്ന ബാഹുബലി അത്ഭുതമാകുന്നു. 1000 കോടി ഗ്രോസ് കളക്ഷൻ നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായി മാറിയിരിക്കുകയാണ് ബാഹുബലി. സമാനതകളില്ലാത്ത നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
 
ഇന്ത്യയിലും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ നിന്നുമാണ് ബാഹുബലി 1000 കോടി സ്വന്തമാക്കിയത്. ബാഹുബലി ടീം ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയുടെ സംവിധായകനായി എസ് എസ് രാജമൗലി മാറി.   
 
തെലുങ്കിനൊപ്പം ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 375 കോടിയാണ് ആറ് ദിവസംകൊണ്ട് നേടിയത്. നാല് ഭാഷകളില്‍ നിന്നുമായി ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചിത്രം നേടിയത് 624 കോടിയാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 800 കോടിയും വിദേശത്ത് നിന്ന് 200 കോടിക്ക് മുകളിലുമാണ് ബാഹുബലി സെക്കന്‍ഡ് സ്വന്തമാക്കിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തോറ്റുകൊടുക്കാൻ സംവിധായകൻ തയ്യാറായില്ല, മമ്മൂട്ടി ചിത്രം വമ്പൻഹിറ്റ്!

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സത്യൻ അന്തിക്കാടും ...

news

7 ദിവസം കൊണ്ട് 30 കോടി, മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയും!

മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ഇന്ത്യന്‍ സിനിമയിലെ ...

news

മമ്മൂട്ടി പൊലീസ്, പടം വരുന്നത് മലയാളത്തിലും തമിഴിലും; നായികയില്ല!

മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാകുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ക്രൈം ത്രില്ലറില്‍ ...

news

പീറ്റർ ഹെയ്ൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിൽ മോഹൻലാൽ!

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെയാണ് പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ ...