Widgets Magazine Widgets Magazine

ആ തമിഴ് ചിത്രം 20 തവണ കണ്ടു: ഫഹദിനെ വിസ്മയിപ്പിച്ച തമിഴ് ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട് !

വ്യാഴം, 31 ഓഗസ്റ്റ് 2017 (08:31 IST)

Widgets Magazine

മലായാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം ഇനി തമിഴകത്തും സജീവമാവാന്‍ പോവുകയാണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനും ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവുമാണ് ഫഹദ് അഭിനയിക്കാന്‍ പോക്കുന്ന സിനിമകല്‍‍.
 
നയന്‍താര, ശിവകാര്‍ത്തികേയന്‍, സ്‌നേഹ തുടങ്ങിയവരാണ് വേലൈക്കാരനിലെ താരങ്ങള്‍. വിജയ് സേതുപതി. മിഷ്‌കിന്‍, നദിയ മൊയ്തുവുമൊക്കെയാണ് കുമരാരാജയുടെ ചിത്രത്തില്‍ വേഷമിടുന്നത്. അതിനിടയില്‍ മണിരത്‌നത്തിന്റെ അടുത്ത തമിഴ് ചിത്രത്തില്‍ ഫഹദിന് റോളുണ്ടെന്ന തരത്തിലും വാര്‍ത്തകളും വരുന്നുണ്ട്.
 
താന്‍ തമിഴ് സിനിമകള്‍ കാണാറുണ്ടെന്നും  നല്ല മാറ്റങ്ങള്‍ തമിഴകത്ത് സംഭവിക്കുന്നുണ്ടെന്നും ഫഹദ് പറഞ്ഞിരുന്നു. അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് തന്നെ ഏറെ വിസമയിപ്പിച്ച തമിഴിലെയായിരുന്നുവെന്ന് സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.
 
‘വിസാരണൈ’ എന്ന തമിഴ് സിനിമയായിരുന്നു അടുത്തിടെ കണ്ട സിനിമകളില്‍ തന്നെ ഏറെ വിസ്മയിപ്പിച്ചതെന്നും ഇരുപതിലേറെ തവണ ഈ ചിത്രം കണ്ടുവെന്നും ഫഹദ് വ്യക്തമാക്കി. തമിഴ് സിനിമയില്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് തീരുമാനിക്കണമെങ്കില്‍ ആദ്യ സിനിമായായ വേലൈക്കാരന്‍ പുറത്തിറങ്ങണം. അതിന്റെ വിജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഫഹദ് പറഞ്ഞു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നസ്രിയക്ക് പൃഥ്വിയെക്കാളിഷ്ടം ദുല്‍ഖറിനെ തന്നെ! അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ?

മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള താരമാണ് നസ്രിയ നസിം. ഫഹദുമായിട്ടുള്ള ...

news

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള; ലൊക്കേഷനിലെ തമാശകളുമായി ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ

ഏതൊരു സിനിമയായാലും സ്‌ക്രീനിനു മുന്നിലെത്തുമ്പോള്‍ ആരും അതിന്റെ അണിയറയില്‍ നടക്കുന്ന സംഭവ ...

news

ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടി?

ലോകസുന്ദരി ഐശ്വര്യ റായിയുടെ ഹോട്ട് ചിത്രങ്ങള്‍ മാത്രം കാണുന്നവരെ നിരാശപ്പെടുത്തുകയാണ് ...

news

‘ഭൂമിയിലെ പുഴുക്കളെ കൊത്തിതിന്ന് വളരെ താഴ്ന്നു പറക്കാനാണ് എനിക്കിഷ്ടം’; വെളിപാടിന്റെ പുസ്തകം ടീസര്‍

മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ വെളിപാടിന്റെ ...

Widgets Magazine Widgets Magazine