അത് കോഴി തങ്കച്ചനല്ല, അപ്പോള്‍ മമ്മൂട്ടിയുടെ പേരെന്ത്?

വ്യാഴം, 12 ജനുവരി 2017 (14:19 IST)

Sethu, Mammootty, Kozhi Thankachan, Thoppil Joppan, Pulimurugan, Bhairava, സേതു, മമ്മൂട്ടി, കോഴി തങ്കച്ചന്‍, തോപ്പില്‍ ജോപ്പന്‍, പുലിമുരുകന്‍, ഭൈരവ

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കോഴി തങ്കച്ചന്‍’ എന്ന് പേരിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തയില്‍ വസ്തുതയില്ലെന്ന് സംവിധായകന്‍ സേതു അറിയിച്ചു.
 
ചിത്രത്തിന് കോഴി തങ്കച്ചന്‍ എന്ന് പേരിട്ടിട്ടില്ല. താരങ്ങളെയും മറ്റ് സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുവരുന്നതേയുള്ളൂ - സേതു വ്യക്തമാക്കി.
 
ഒരു നല്ല കോമഡി എന്‍റര്‍ടെയ്നറിനാണ് സേതു ശ്രമിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഏറെ സവിശേഷതകളുണ്ടെന്നും കുട്ടനാടായിരിക്കും പശ്ചാത്തലമെന്നും സേതു പറയുന്നു.
 
എന്തായാലും മമ്മൂട്ടിക്ക് ഒരു സൂപ്പര്‍ഹിറ്റ് ചിത്രമായിരിക്കും സേതു സമ്മാനിക്കുക എന്ന് പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആർട്ടിസ്റ്റ് ബേബി ചീപ്പല്ല, മുത്താണ്! നട്ടെല്ലുള്ള കലാകാരൻ!

സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായകൻ കമലിനെ ...

news

ഭൈരവയുടെ എച്ച് ഡി പ്രിന്റ് ഇന്റർനെറ്റിൽ!

ഇന്ന് തീയേറ്ററിൽ പ്രദർശനം ആരംഭിച്ച വിജയ് ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. ...

news

തമിഴ് സൂപ്പർസ്റ്റാറിനൊപ്പം മമ്മൂട്ടി! മറ്റൊരു പ്രേമം?

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം മാലയാളക്കരയെ മാത്രമല്ല, ...