'അച്ഛാ ദിലീപേട്ടനല്ല, ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല’ - കരഞ്ഞു പറയുന്ന കാവ്യയുടെ ഫോണ്‍ സംഭാഷണം പുറത്ത്?!

ശനി, 2 സെപ്‌റ്റംബര്‍ 2017 (12:36 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ മാഡം കാവ്യാ മാധവന്‍ ആണെന്ന് കഴിഞ്ഞ ദിവസം സുനി മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസെന്നാണ് സൂചന. സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിയതിനു സാക്ഷിമൊഴികളും പൊലീസിനു ലഭിച്ചു. 
 
കാവ്യയ്ക്ക് സുനിയെ പരിചയമുണ്ടെന്നും ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളതെന്നും വ്യക്തമാകുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാവ്യയുടെ സഹോദരന്റെ കല്യാണത്തിനു സുനി വന്നിരുന്നുവെന്ന് പൊലീസ്. വീഡിയോ ആല്‍ബത്തില്‍ സുനിയെ കാണാമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം, അന്ന് കാവ്യയുടെ വീട്ടില്‍ സുനി എത്തിയതിനു തെളിവും ലഭിച്ചിട്ടുണ്ട്. 
 
സുനിയുടെ ബൈക്കിന്റെ നമ്പറും മൊബൈല്‍ നമ്പറും വില്ലയുടെ സെക്യൂരിറ്റി അന്നത്തെ രജിസ്റ്ററില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സുനി കാവ്യയുടെ പിതാവിനെ ‘മാധവേട്ടാ..’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും തെളിവുകള്‍ ഉണ്ട്. ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത 2013 മുതല്‍ സുനി ദിലീപുമായും കാവ്യയുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പൊലീസിന്റെ പക്ഷം. 
 
അതേസമയം, കാവ്യയുടെ ഫോണ്‍ സംഭാഷങ്ങള്‍ എല്ലാം പൊലീസിനു ലഭിച്ചിട്ടുണ്ട്. കാവ്യയുടെ അച്ഛന്‍ വിളിച്ചപ്പോള്‍ ‘അച്ഛാ.. ദിലീപേട്ടനല്ല, ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളില്‍ കൂടുതലും കാവ്യയുടെ പൊട്ടിക്കരച്ചിലാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഏതായാലും കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഉര്‍വശിയോട് ദേഷ്യപ്പെട്ട ടാക്സി ഡ്രൈവര്‍!

ചെന്നൈയിലെ തിരക്കേറിയ നഗരത്തില്‍ ഒരിക്കല്‍ താന്‍ ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്നും ...

news

അതും ദിലീപിന്റെ മണ്ടയ്ക്ക്? മോഹന്‍ലാല്‍ ചിത്രത്തിന്റെ മോശം റിപ്പോര്‍ട്ടിന് പിന്നില്‍ ദിലീപോ?

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിച്ച ‘വെളിപാടിന്റെ പുസ്തകം’ തീയേറ്ററുകളില്‍ ...

news

പുള്ളിക്കാരന്‍ രാജകുമാരന്‍ ആണ്, സ്റ്റാറുമാണ്! - ഒരു പക്കാ ഫീല്‍ ഗുഡ് മൂവി!

‘ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച് ദൈവം വിശ്രമിച്ച ഏഴാം നാള്‍' എന്ന ടാഗ് ലൈനില്‍ എത്തിയ ...

news

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള - ഒരു ഡീസന്റ് ഫാമിലി ചിത്രം, നിവിന്റെ സമയം!

കൂട്ടുകാര്‍ ഒരുമിച്ച് സിനിമയെടുക്കുമ്പോള്‍ അതിലൊരു കെമിസ്ട്രി ഉണ്ടാകും. സംവിധായകനും ...

Widgets Magazine