ഒരു സാധാരണ ബോളിവുഡ് സിനിമയില്‍, നായികമാരെ അത്യാപത്തുകളില്‍ നിന്ന് രക്ഷിക്കേണ്ടത് അക്ഷയ് കുമാറിന്റെ ചുമതലയാണ്. എന്നാല്‍, കത്രീന കൈഫ് ഈ രീതി പൊളിച്ചെഴുതുകയാണ്.
പുറത്തിറങ്ങാനിരിക്കുന്ന ‘വെല്‍കം’ എന്ന സിനിമയില്‍ കത്രീനയാണത്രേ അക്ഷയ് കുമാറിനെ തീയില്‍ നിന്ന് രക്ഷിക്കുന്നത്, അതും തോളിലേറ്റി!
നായകനെ രക്ഷിക്കുന്ന സീന്‍ വിശദീകരിച്ചപ്പോള്‍ ആദ്യം കത്രീന ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും, അക്ഷയെ തനിച്ച് തോളിലേറ്റിക്കൊണ്ടു പോവുന്നത് എങ്ങനെ സാധിക്കാനാണ്! പിന്നീട്, ചരടുകളില്‍ തൂങ്ങിയാണ് അക്ഷയ് ചുമലില്‍ കിടക്കുക എന്ന വിശദീകരണം ലഭിച്ചപ്പോഴാണത്രേ കത്രീനയ്ക്ക് സമാധാനമായത്.
ക്രതീന രക്ഷിക്കുന്ന സീന്‍ വിശദീകരിച്ചു കേട്ടപ്പോള്‍ അക്ഷയ് കുമാറിന് ചിരിയടക്കാനായില്ലത്രേ. തന്നെയുമല്ല സുന്ദരിയായ നായികയുടെ ചുമലില്‍ കിടന്ന് ജീവിതത്തിലേക്ക് തിരികെ എത്താന്‍ ആരാണാഗ്രഹിക്കാത്തതെന്നും ഈ നടന് ചോദിക്കുന്നു.
PRATHAPA CHANDRAN|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2007 (11:51 IST)