ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടി?

ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചോ?

AISWARYA| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2017 (14:43 IST)
ലോകസുന്ദരി ഐശ്വര്യ റായിയുടെ ഹോട്ട് ചിത്രങ്ങള്‍ മാത്രം കാണുന്നവരെ നിരാശപ്പെടുത്തുകയാണ് ഐശ്വര്യയുടെ പഴയൊരു ചിത്രം. പണ്ട് തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യറായി തല മൊട്ടയടിച്ചു എന്ന് പറഞ്ഞു വൈറലായ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഐശ്വര്യ റായിയുടെ ഒരു ചിത്രം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. പഴയ ചിത്രമാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ് ഈ ചിത്രം. മുടിയിലും കണ്ണിലുമാണ് എല്ലാവരും സൗന്ദര്യമിരിക്കുന്നത്.

എന്നാല്‍ ദൈവത്തിന് വേണ്ടി സ്വന്തം തലമുടി മൊട്ടയടിച്ച് ഐശ്വര്യ മാതൃകയായിരിക്കുകയാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ആ ചിത്രങ്ങള്‍ ഒര്‍ജിനല്‍ അല്ലെന്നുള്ളതാണ് സത്യം. തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ എടുത്ത ഒരു ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :