എന്തുകൊണ്ട് അര്‍ജന്റീന എട്ടുനിലയില്‍ പൊട്ടി; കാരണങ്ങള്‍ നിരത്തി മറഡോണ

മോസ്‌കോ, തിങ്കള്‍, 2 ജൂലൈ 2018 (15:21 IST)

  fifa , world cup , argentina , maradona , Russia , lionel messi , mesi , അര്‍ജന്റീന , ഡീഗോ മറഡോണ , ഹവിയർ മഷരാനോ , സാംപോളി , റഷ്യന്‍ ലോകകപ്പ്

പ്രതിരോധത്തിലെ പോരായ്‌മയാണ് റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്ക് തിരിച്ചടിയായതെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. പ്രതിരോധത്തില്‍ മുമ്പിട്ട് നില്‍ക്കാന്‍ ടീമിനായില്ല. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ ശക്തി പ്രതിരോധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോകകപ്പില്‍ ഹവിയർ മഷരാനോയായിരുന്നു പ്രതിരോധക്കോട്ട കാത്തത്. റഷ്യന്‍ ലോകകപ്പില്‍ കളിക്കാനിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് 34വയസായി. അതോടെ കളിയുടെ മൂര്‍ച്ചയും കുറഞ്ഞുവെന്നും ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ പുറത്താകാലില്‍ ലയണല്‍ മെസി കുറ്റക്കാരനല്ല. രണ്ടോ മൂന്നോ കളിക്കാരുടെ മാർക്കിങ്ങിനു നടുവിലായിരുന്നു അവന്‍ എല്ലായ്‌പ്പോഴും. പരിശീലകന്‍ സാംപോളിയുടെ ടീം സെലക്ഷനും പാളിയ തന്ത്രങ്ങളും ടീമിന് തിരിച്ചടിയായെന്നും മറഡോണ വ്യക്തമാക്കി.

അര്‍ജന്റീനയുടെ മധ്യനിരയുടെ പ്രകടനം മോശമായിരുന്നു. കരുത്തരായ ഫ്രാൻസുമായി പെനൽറ്റിഗോൾ വഴങ്ങിയ ശേഷം 2–1 ലീഡ് നേടാനായത് അർജന്റീനയ്ക്കു മുതലാക്കാനായില്ല. അതിനു കാരണം പ്രതിരോധത്തിലെ പാളിച്ചകളായിരുന്നുവെന്നും മറഡോണ തുറന്നു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

അർജന്റീനയ്ക്കും പോർച്ചുഗലിനും പിന്നാലെ സ്പെയിനും പുറത്ത്; റഷ്യ ക്വാർട്ടർ ഫൈനലിൽ

ചരിത്രം ആവര്‍ത്തിച്ചു. ആതിഥേയര്‍ക്കു മുന്നില്‍ തോറ്റു തുന്നം പാടി സ്പെയിൻ. ടൈ ...

news

വിരാട് കോഹ്‌ലി മാൻഡ്രേക്ക് ആയ കഥ!

ലോകം ഫുട്ബോൾ ആരവത്തിലാണ്. തങ്ങളുടെ ഇഷ്ട ടീം ജയിക്കുന്നതിനായി നേർച്ചകളും വഴിപാടും ...

news

അർജന്റീനയുടെ തോൽ‌വിക്ക് പിന്നിലെ 3 കാരണങ്ങൾ...

അർജന്റീന ഫ്രാൻസിനോട് 4-3ന് തോറ്റത് വിശ്വസിക്കാനാകാതെ ആരാധകർ. തന്റെ പ്രിയ ടീമായ അര്‍ജന്റീന ...

news

തോൽ‌വിക്ക് പുറമെ അർജന്റീനയ്ക്ക് തിരിച്ചടി; സൂപ്പർതാരം വിരമിച്ചു

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോറ്റ് ...

Widgets Magazine