സാംപോളി അപേക്ഷിച്ചു, മെസി ആംഗ്യം കാണിച്ചു; പിന്നാലെ വിജയഗോളും - അര്‍ജന്റീനയുടെ ജയം ഇങ്ങനെയായിരുന്നു

സാംപോളി അപേക്ഷിച്ചു, മെസി ആംഗ്യം കാണിച്ചു; പിന്നാലെ വിജയഗോളും - അര്‍ജന്റീനയുടെ ജയം ഇങ്ങനെയായിരുന്നു

  argentina , World Cup 2018 , Lionel Messi , mesi , അര്‍ജന്റീന , സാംപോളി , നൈജീരിയ , മെസി , ലയണല്‍ മെസി , സെര്‍ജിയോ അഗ്യൂറോ
സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌| jibin| Last Modified വ്യാഴം, 28 ജൂണ്‍ 2018 (15:08 IST)
അര്‍ജന്റീന ടീമെന്നാല്‍ ലയണല്‍ മെസിയാണ്, മറ്റു താരങ്ങള്‍ക്കോ പരിശീലകനോ ഇവിടെ സ്ഥാനമില്ല. ഇത് വ്യക്തമാക്കുന്ന നാടകീയ നീക്കങ്ങളാണ് നൈജീരിയക്കെതിരായ മത്സരത്തിനിടെ ഗ്രൌണ്ടില്‍ നടന്നത്.

ഐസ്‌ലന്‍ഡിനോട് സമനിലയും ക്രെയേഷ്യയോട് തോല്‍‌വിയും പിണഞ്ഞതിനു പിന്നാലെ ടീമിന്റെ നിയന്ത്രണം മെസി ഏറ്റെടുത്തുവെന്ന വിദേശ മാധ്യമങ്ങളുടെ വാര്‍ത്ത സ്ഥിരീകരിക്കുന്ന സംഭവവികാസങ്ങളാണ് നിര്‍ണായക മത്സരത്തിനിടെ നടന്നത്.

സെര്‍ജിയോ അഗ്യൂറോയെ പകരക്കാരനായി ഇറക്കണോ എന്ന് പരിശീലകന്‍ സാംപോളി മെസിയോട് ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ടീമിന്റെ ബോസ് മെസിയാണെന്ന് വ്യക്തമായത്.

ചോദ്യം കേട്ട മെസി അനുകൂലമായി ആംഗ്യം കാണിച്ചതോടെ രണ്ട്‌ മിനിട്ടിനു ശേഷം പ്രതിരോധ താരം നിക്കോളാസ്‌ തഗ്ലിയാഫികോയെ പിന്‍വലിച്ച് സാംപോളി അഗ്യൂറോയെ ഇറക്കുകയായിരുന്നു.

മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രമുള്ളപ്പോഴാണ് മെസിയുടെ നിര്‍ണായകമായ ഈ ഇടപെടല്‍. അഗ്യൂറോ ഇറങ്ങിയതോടെ നൈജീരിയന്‍ പ്രതിരോധം ആടിയുലയുകയും അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ വേഗത്തിലുമായി. ഇതോടെയാണ് അവസാന നിമിഷം മാര്‍ക്കോസ് റോഹോയുടെ വക വിജയഗോള്‍ പിറന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :