അര്‍ജന്റീനയും മെസിയും നന്ദി പറയേണ്ടത് അവനോട് മാത്രമാണ്; പറഞ്ഞതു പോലെ ചെയ്‌ത ക്രൊയേഷ്യന്‍ പടക്കുതിരയോട്

അര്‍ജന്റീനയും മെസിയും നന്ദി പറയേണ്ടത് അവനോട് മാത്രമാണ്; പറഞ്ഞതു പോലെ ചെയ്‌ത ക്രൊയേഷ്യന്‍ പടക്കുതിരയോട്

argentina , iceland , Mesi , Lionel Messi , luka modric , World cup , faifa , croatia , ലയണല്‍ മെസി , അര്‍ജന്റീന , ക്രൊയേഷ്യ , ഐസ്‌ലന്‍‌ഡ് , മെസി , ലൂക്ക മോഡ്രിച്ച്
മോസ്‌കോ| jibin| Last Modified ബുധന്‍, 27 ജൂണ്‍ 2018 (14:54 IST)
ആവേശപ്പോരാട്ടത്തില്‍ ശക്തരായ നൈജീരിയെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീന റഷ്യന്‍ ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ലയണല്‍ മെസിയും സംഘവും നന്ദി പറയേണ്ടത് ക്രൊയേഷ്യയോടാണ്.

മെസിക്കുവേണ്ടി ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തുമെന്ന് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് പറഞ്ഞുതു പോലെ അവര്‍ ഗ്രൌണ്ടിലും ചെയ്‌തതോടെയാണ് അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷ സജീവമായത്. മോഡ്രിച്ചിന്റെ അഭിപ്രായം തന്നെയായിരുന്നു ക്രൊയേഷ്യന്‍ ക്യാമ്പിലെ മറ്റു താരങ്ങള്‍ക്കുമുണ്ടായിരുന്നത്.

മെസിയുമായുള്ള ആടുപ്പമാണ് ക്രൊയേഷ്യന്‍ താരങ്ങളെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഐസ്‌ലന്‍ഡിനെതിരെ വിജയം നേടിയത്. മത്സരത്തില്‍ ക്രൊയേഷ്യ തോല്‍ക്കുകയായിരുന്നെങ്കില്‍ ഐസ്‌ലന്‍ഡിനേക്കാള്‍ ഗോള്‍ ശരാശരിയില്‍ പുറകിലാവുമെന്നതിനാല്‍ അര്‍ജന്റീന ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു.

ഐസ്‌ലന്‍ഡിനെതിരെ ഒമ്പതോളം മാറ്റങ്ങളുമായി ഇറങ്ങിയിട്ടും ക്രൊയേഷ്യ ജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതിറങ്ങിയ അവര്‍ മികച്ച കളിയാണ് പുറത്തെടുത്തത്.

ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ നിരവധി അര്‍ജന്റീന ആരാധകര്‍ ഞങ്ങളോട് നന്ദി പറഞ്ഞുവെന്നാണ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡാവര്‍ സുകര്‍ വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :