വീണു, വീണ്ടും വീണു, ഒടുക്കം ഗോൾ!- നെയ്മറാണ് കളിയിലെ താരം

വീണ് വീണ് ഗോൾ!

അപർണ| Last Modified ശനി, 23 ജൂണ്‍ 2018 (10:35 IST)
റഷ്യൻ ലോകകപ്പിന്റെ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയനായ താരമാണ് ബ്രസീൽ നെയ്മർ. കളിക്കളത്തിലെ വീഴ്ചകൾ നെയ്മറിനെ താരമാക്കി. ആദ്യ മൽസരത്തിൽ പത്തു തവണയിലേറെ ഫൗളേറ്റു വീണ നെയ്മറിനെ കളിയാക്കി ട്രോളുകൾ ഒരുപാട് വന്നിരുന്നു.

വീഴ്ചയുടെ കാര്യത്തിൽ പക്ഷേ രണ്ടാം മൽസരത്തിലും താരം മോശമാക്കിയില്ല. കോസ്റ്ററിക്കയ്ക്കെതിരായ മൽസരത്തിലും പതിവു കാഴ്ചയായിരുന്നു. മൽസരത്തിലുടനീളം പരിഹാസ്യനായി മാറിയ പക്ഷേ അവസാനം വല ചലിപ്പിച്ചു.

ഇത്തവണത്തെ കളിയിലും ഗോളടിക്കാനായില്ലെങ്കിൽ അത്രമേൽ പരിഹാസ്യനായെനെ ഈ ബ്രസീലിയൻ താരം.
പരിശീലനത്തിനിടെ ഏറ്റ പരുക്കാണ് നെയ്മറിന്റെ വീഴ്ചയ്ക്ക് പിന്നിലെന്നാണ് ആരാധകർ പറയുന്നത്. ഇടയ്ക്കിടെ നിലംപതിക്കുന്ന നെയ്മറിനെ കണ്ട് ബ്രസീൽ ആരാധകർക്കുപോലും കലിവന്നു.

കോസ്റ്ററിക്കൻ പ്രതിരോധം പിളർത്താനാകാതെ ബ്രസീൽ പരുങ്ങി. വമ്പൻ താരങ്ങൾക്ക് മേൽ സമ്മർദ്ദം വന്നു തുടങ്ങിയതോടെ ആരാധകർ കലിപൂണ്ടു. ഇതിനിടെ 77–ആം മിനിറ്റിൽ കോസ്റ്ററിക്കയുടെ പെനൽറ്റി ബോക്സിൽ ജിയൻകാർലോ ഗൊൺസാലസ് നെയ്മറെ ഫൗൾ ചെയ്തെന്നു ചൂണ്ടിക്കാട്ടി റഫറി ബ്യോൺ കുയ്പ്പേഴ്സ് സ്പോട്ടിലേക്കു വിരൽ ചൂണ്ടി.

പക്ഷേ, കോസ്റ്ററിക്ക താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഈ തീരുമാനം വിഎആർ ഉപയോഗിച്ച് പുനഃപരിശോധിച്ചപ്പോൾ ഫൗൾ അല്ലെന്നു കണ്ടെത്തി. ഇതോടെ പെനൽറ്റി നിഷേധിച്ചു. പെനൽറ്റി എടുക്കാൻ ഒരുങ്ങിനിന്ന നെയ്മർ ഒരിക്കൽക്കൂടി പരിഹാസ്യനായി. പെനൽറ്റിക്കായി നെയ്മർ കളിച്ച നാടകമാണെന്ന് വരെ മറ്റ് ഫാൻസ് പറഞ്ഞ് തുടങ്ങി.

ഇടയ്ക്ക് സമയം കളയാൻ കോസ്റ്ററിക്കൻ താരങ്ങൾ പരുക്ക് അഭിനയിച്ച് വീണതോടെ നെയ്മറിന്റെ നിയന്ത്രണം വിട്ടു. ക്രുദ്ധനായി പന്തിൽ ആഞ്ഞിടിച്ച് പ്രതിഷേധിച്ച നെയ്മറിനെ റഫറി മഞ്ഞക്കാർഡ് കാട്ടി മെരുക്കി. മൽസരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ ബ്രസീലിന്റെ കഷ്ടകാലം തീർന്നു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമായി അനുവദിക്കപ്പെട്ടത് ആറു മിനിറ്റ്. ആ ആറു മിനിറ്റിൽ രണ്ട് ഗോൾ. ഒന്ന് കുട്ടീഞ്ഞോയുടെ വക, മറ്റൊന്ന് പരിഹാസങ്ങൾ ഏറ്റുവാങ്ങിയ നെയ്മറിന്റെ വക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Champion's Trophy 2025: ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് ...

Champion's Trophy 2025: ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കം, ആതിഥേയരായ പാക്കിസ്ഥാനു എതിരാളികള്‍ ന്യൂസിലന്‍ഡ്
ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ...

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ...

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി
ഇത്തവണ പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും ഇന്ത്യന്‍ മത്സരങ്ങള്‍ നടക്കുന്നത് ...

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ ...

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്
ചാമ്പ്യന്‍സ് ട്രോഫിയില്‍ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ ...

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് ...

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ
രഞ്ജി ട്രോഫി ചരിത്രത്തില്‍ കേരളത്തിന്റെ രണ്ടാമത്തെ മാത്രം സെമി ഫൈനല്‍ മത്സരമാണിത്. ...

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്
18 വയസുകാരിയായ പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് കൂടിയായ ആര്‍ച്ചര്‍ ശീതള്‍ ദേവിയാണ് ...