അപർണ|
Last Modified ബുധന്‍, 27 ജൂണ്‍ 2018 (07:49 IST)
ലോകമെമ്പാടുമുള്ള
അർജന്റീന ഫാൻസിന്റെ പ്രാർത്ഥനകൾ സഫലമാകുന്ന കാഴ്ചയാണ് റഷ്യയിലെ മൈതാനത്ത് ഇന്നലെ നടന്നത്. പൊരുതിക്കളിച്ച നൈജീരിയയെ തകർത്ത് അർജന്റീന റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചത്.
ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീയുടെ പ്രക്വാര്‍ട്ടറിലെ എതിരാളി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സാണ്. ആദ്യ പ്രീക്വാർട്ടർ മത്സരം അർജന്റീനയും ഫ്രാൻസും തമ്മിലാണ്.
പതിനാലാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോളിലാണ് അര്‍ജന്റീന ആദ്യം ലീഡ് നേടിയത്. എന്നാല്‍, ഹാവിയര്‍ മഷരാനോ സമ്മാനിച്ച ഒരു പെനാല്‍റ്റിയിലൂടെ ഗോൾ വല ചലിപ്പിച്ച് വികടര്‍ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു. ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയ്ക്ക് മാര്‍ക്കസ് റോഹോയാണ് വിജയഗോള്‍ സമ്മാനിച്ചത്. 86ആം മിനിറ്റിൽ.