അർജന്റീനയുടെ തോൽ‌വിക്ക് പിന്നിലെ 3 കാരണങ്ങൾ...

അർജന്റീനയ്ക്ക് ജയിക്കാമായിരുന്നു, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ

അപർണ| Last Modified ഞായര്‍, 1 ജൂലൈ 2018 (11:05 IST)
ഫ്രാൻസിനോട് 4-3ന് തോറ്റത് വിശ്വസിക്കാനാകാതെ ആരാധകർ. തന്റെ പ്രിയ ടീമായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍.


4-3 എന്നത് ഭയങ്കര സ്‌കോര്‍ ആണെന്നും ലീഡ് ലഭിച്ച സമയത്ത് ടീമിന്റെ കളി മോശമായെന്നും വിജയന്‍ വിലയിരുത്തി. ലീഡ് കിട്ടിയപ്പോഴാണ് അര്‍ജന്റീന മോശമായി കളിച്ചത്. അല്ലെങ്കില്‍ ആ സമനില ഗോളൊന്നും ഒരിക്കലും മേടിക്കാന്‍ പാടില്ലാത്തതാണ്. ഡിഫന്‍ഡര്‍ തന്റെ ബൂട്ടിലേക്ക് വന്ന ക്രോസ് കറക്ടായി ക്ലിയര്‍ ചെയ്യുന്നതിന് പകരം ഹീല്‍ കൊണ്ട് തട്ടാന്‍ നോക്കിയതാണ് ഭയങ്കര പ്രശ്‌നമായത്. യുവതാരം കൈലിയന്‍ എംബാപ്പെയുടെ വേഗത്തിന് മുന്നിലാണ് അര്‍ജന്റീന തോറ്റത്. വിജയന്‍ വ്യക്തമാക്കി.

അര്‍ജന്റീനയ്‌ക്കെതിരെ മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം.
ഫ്രാൻസിനു വേണ്ടി കിലിയൻ എംബപെ രണ്ടു ഗോൾ നേടി. അന്റോയ്ൻ ഗ്രീസ്മാൻ, ബെഞ്ചമിൻ പവാർദ് എന്നിവരാണ് മറ്റു സ്കോറർമാർ. അർജന്റീനയുടെ ഗോളുകൾ ഏഞ്ചൽ ഡിമരിയ, ഗബ്രിയേൽ മെർക്കാഡോ, സെർജിയോ അഗ്യൂറോ എന്നിവർ നേടി. മെസി ഗോളൊന്നും സ്വന്തമാക്കിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :