രേണുക വേണു|
Last Updated:
വ്യാഴം, 25 നവംബര്‍ 2021 (12:42 IST)
വീണ്ടും മലയാളത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയില്‍ ജയറാമിന്റെ നായികയായാണ് മീരാ ജാസ്മിന്‍ എത്തുന്നത്. സിനിമാ സെറ്റില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മീര ഇപ്പോള്‍. ജയറാം, സിദ്ധിഖ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മീരാ ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നടിമാരായ മീരാ നായര്‍, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലുണ്ട്. സാരിയില്‍ തനി മലയാളി പെണ്‍കുട്ടിയായാണ് മീരയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
Jayaram and Meera" width="600" />
ഒക്ടോബര്‍ പകുതിയോടെയാണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ജയറാമിന്റെയും മീരാ ജാസ്മിന്റെയും തിരിച്ചുവരവായിരിക്കും ഈ സിനിമയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുഴുനീള കുടുംബചിത്രമാണ് സത്യന്‍ അന്തിക്കാട് ഒരുക്കുന്നത്.