സ്വകാര്യ സ്ഥാപനങ്ങളും അവധി നല്‍കണം

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച - ഏപ്രില്‍ പത്ത് - ശമ്പളത്തോടുകൂടി അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ പി.ജി. തോമസ് അറിയിച്ചു.

പ്രവൃത്തി ദിവസം ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളോടും കൂടിയായിരിക്കും അവധി. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണിത്. ദിവസ വേതനക്കാര്‍, കാഷ്വല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ഇത് ബാധകമായിരിക്കും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

അവധിമൂലം പ്രവര്‍ത്തനം നിര്‍ത്തിവെക്കുമ്പോള്‍ വലിയ നഷ്ടം ഉണ്ടാവുമെങ്കില്‍ അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. പക്ഷെ തൊഴിലാളികള്‍ക്ക് വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം തൊഴിലുടമ ഒരുക്കേണ്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :