വിജ്ഞാപനമിറങ്ങി; വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ നീട്ടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 15 മാര്‍ച്ച് 2014 (12:19 IST)
PTI
PTI
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചു. ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

രണ്ടും മൂന്നുംഘട്ട വിജ്ഞാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഏപ്രില്‍ ഒമ്പത്, പത്ത് തീയതികളില്‍ നടക്കുന്ന തെരഞ്ഞടുപ്പിനുള്ള വിജ്ഞാപനമാണിത്. മാര്‍ച്ച് 22വരെ പത്രിക സമര്‍പ്പിക്കാം. 24ന് സൂക്ഷ്മപരിശോധ. 26വരെയാണ് നാമിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം.

കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 92 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 10ന് വോട്ടെടുപ്പ് നടക്കുക.

ഇത്തവണ വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ നീട്ടിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ വോട്ടുരേഖപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :