ബീഹാറില്‍ തനിച്ചുമത്സരിക്കുമന്ന് ആര്‍ജെഡി

ബിഹാര്‍| WEBDUNIA|
PRO
ബിഹാറിലെ എല്ലാ സീറ്റുകളിലും മത്സരത്തിനു തയാറാകാന്‍ ലാലുപ്രസാദ് യാദവ് ആര്‍ജെഡി പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കി. ജെഡിയു- കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യതകളുടെ സാഹചര്യത്തിലാണു ബിഹാറില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ലാലു തയ്യാറെടുക്കുന്നത്.

സിപിഐയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ജെഡിയു തീരുമാനിച്ചിരുന്നു.
ബീഹാറിലെ 40 സീറ്റുകളില്‍ 11 സീറ്റുകള്‍ നല്‍കാമെന്ന ആര്‍ജെഡി നിര്‍ദ്ദേശത്തോടു പ്രതികരിക്കാന്‍ ഇതുവരെയും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

ജയസാധ്യതയുള്ള 10 സീറ്റുകളാണ് ജെഡിയു കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്ന വാഗ്ദാനം. ബീഹാറിനു പ്രത്യേക പദവി ആവശ്യത്തില്‍ ഒരുറപ്പ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

അതിനിടെ, സിപിഐയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ജെഡിയു തീരുമാനിച്ചു. ജെഡിയുവിന്റെ സിറ്റിംഗ് സീറ്റായ ബെഗുസറായിയിലും ബംഗയില്‍ സിപിഐ മത്സരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :