യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂരിന് ഈ തെരഞ്ഞെടുപ്പ് എല്ലാ തരത്തിലും പുതുമയാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആദ്യം. പോരാത്തതിന് സ്വന്തം സ്ഥാനാര്‍ത്ഥിത്വത്തിന് തന്നെയാണ് തരൂര്‍ കന്നിവോട്ട് നല്‍കുന്നത്.
ഇതെല്ലാം പുതുമയാണെങ്കിലും തരൂരിന് കക്ഷിരാഷ്ട്രീയം ശരിക്കും ചൂട് പിടിക്കുന്നത് എപ്പോഴെന്ന് മനസ്സിലായത് വോട്ടെടുപ്പ് ദിനത്തിലാണ്. കവടിയാര്‍ ജവഹര്‍നഗര്‍ ഗവ. എല്‍ പി സ്കൂളില്‍ വ്യാഴാഴ്ച തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്ത് വന്ന തരൂര്‍ മാധ്യമങ്ങളോട് സംസാരിച്ചത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
പോളിംഗ് ബൂത്തിന് സമീപം കൂടി നില്ക്കാന് പാടില്ലെന്ന് പറഞ്ഞാണ് ഒരു കൂട്ടം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത്. ഉടന്‍ തന്നെ പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു.
തിരുവനന്തപുര|
PRATHAPA CHANDRAN|
ഇക്കാര്യം മാനസികമായി വളരെയധികം വിഷമുമുണ്ടാക്കി എന്ന് പറഞ്ഞശേഷമാണ് തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ തരൂര്‍ രംഗത്ത് നിന്ന് മാറിയത്.