പ്രസ്താവന നന്‍മയ്ക്ക്: ചന്ദ്രചൂഡന്‍

തിരുവനന്തപുരം| WEBDUNIA|
സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കും എന്ന പ്രഖ്യാപനം അബദ്ധമായിരുന്നു എന്ന് പറഞ്ഞത് പാര്‍ട്ടിയുടെ നന്‍മയ്ക്ക് വേണ്ടിയാണെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. വേണ്ട കരുതലോടെയാണ് ഇത് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം സീറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് മന്ത്രിയെ പിന്‍വലിക്കുമെന്ന് പറഞ്ഞത് സംസ്ഥാന നേതൃത്വത്തിന് പറ്റിയ പാളിച്ചയാണെന്ന് കഴിഞ്ഞ ദിവസം ചന്ദ്രചൂഡന്‍ അഭിപ്രായപ്പെട്ടിരുന്നു. കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍‌വലിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ആ തീരുമാനത്തിന്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തത് ഏറ്റവും വലിയ പാളിച്ചയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ മന്ത്രിയെ പിന്‍‌വലിക്കുമെന്ന് പറഞ്ഞതില്‍ തനിക്ക് അമളി പിണഞ്ഞിട്ടില്ലെന്നും അത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നെന്നുമാണ് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള പറഞ്ഞത്. വാചകങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ രക്ഷിക്കാനാകില്ലെന്നും രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

ഇതോടെ ആര്‍ എസ് പി ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :