ചോഴിക്കളി.

WEBDUNIA|
കേരളത്തില്‍ ഒരു കാലത്ത് വളരെ പ്രചാരമുണ്ടയിരുന്ന ഒരു നാടന്‍ കലാരൂപമാണ് ചോഴിക്കളി. മധ്യ കേരളത്തിലാണ് ഈ കലയ്ക്ക് അധികം പ്രചാരമുണ്ടായിരുന്നത്. ഇന്ന് ഈ കലാരൂപം ഏറെക്കുറെ നാമാവിശേഷമായി കൊണ്ടിരിക്കുകയാണ്.

ചോഴിക്കളി പലതരത്തിലുണ്ട്. അതിലൊന്നാണ് തിരുവാതിരച്ചോഴി. ധനുമാസത്തില്‍ തിരുവാതിര നാളിലാണ് ഈ ആഘോഷം നടക്കുന്നത്. അന്ന് പുലര്‍ച്ചെയാണ് ചോഴികള്‍ വരുന്നത്. കുട്ടികളാണ് ചോഴിയുടെ വേഷം കെട്ടുന്നത്.

ശരീരത്തില്‍ ഉണങ്ങിയ വാഴയിലകൊണ്ട് വേഷം കെട്ടിയ ഇവര്‍ പാടിക്കളിച്ചുകൊണ്ട് വീടുകളില്‍ കയറിയിറങ്ങുന്നു. ഇവരുടെ കൂടെ കാലന്‍, മുത്തിയമ്മ, ചിത്രഗുപ്തന്‍, കൈമള്‍ എന്നീ വേഷക്കാരുമുണ്ടായിരിക്കും.

വീട്ടുമുറ്റത്ത് വട്ടം ചുറ്റി കളിക്കുന്ന ചോഴികളുടെ നടുവില്‍ നിന്ന് മുത്തിയമ്മ രസകരമായ പാട്ടുകള്‍ പാടുന്നു. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാ സന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളീച്ചുകൊണ്ടുള്ള പാട്ടുകളാണധികവും. തുടര്‍ന്ന് കാലനും മുത്തിയമ്മയും തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നു. ഇതും വളരെ രസകരമാണ്.

ഈ കലയുടെ ഉത്ഭവത്തിനെ പറ്റി ഒരു ഐതിഹ്യം നിലവിലുണ്ട്.

സ്ത്രീകള്‍ക്കു മാത്രമായി ആഘോഷം വേണമെന്ന് പാര്‍വതി പരമശിവനോടാവശ്യപ്പെട്ടത് അനുസരിച്ച് ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ നോമ്പുനോക്കണമെന്നും ആ സമയത്ത് തന്‍റെ ഭക്ത ഗണങ്ങള്‍ ചോഴികളെ കാണാന്‍ വരുമെന്നും അവരെ വേണ്ടപോലെ സ്വീകരിക്കണമെന്നും ശിവന്‍ പാര്‍വതിയോടാവശ്യപ്പെട്ടത്രേ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :