ചുട്ടി ഉണ്ടാക്കുന്നത് എങ്ങിനെ?

WEBDUNIA|

ഇത് ഉപഭോഗ സംസ്കാരത്തിന്‍റെ കാലമാണ്.എന്തും വാങ്ങാന്‍ കിട്ടും.പാരമ്പര്യ കലയായ കഥകളിയുടെ ഉടുത്തുകട്ടും കോപ്പുകളുംകിരീടവും എല്ലാം വാടകക്കുവരെ കിട്ടും.അരിയരച്ചുണ്ടാക്കി മുഖത്തണിഞ്ഞിരുന്ന ചുട്ടിയോ?

ആതും കിട്ടും. കാരണം വളരെ കുറച്ചുപേരേ ഇപ്പോല്‍ അരിച്ചുട്ടി ഉപയോഗിക്കുന്നുള്ളൂ.കടലാസു കൊണ്ടുണ്ടാക്കിയ ചുട്ടികള്‍ ഇന്ന് സുലഭം.എന്നലുമൊരു കൗതുകമുണ്ട് അറിയാന്‍ എങിനെ യാണ് അരികൊണ്ടുല്ല ചുട്ടികള്‍ ഉണ്ടാക്കുക?

കഥകളിയിലും കൃഷ്ണനാട്ടത്തിലും കൂടിയാട്ടത്തിലുമെല്ലാം എങ്ങിനെയാനത് ഉപയോഗിച്ചിരുന്നത്? പ്രമുഖ കഥകളി ചുട്ടി കോപ്പ് ആശാനായ കലാമണ്ഡലം ഗോവിന്ദ വാരിയര്‍ നല്‍കുന്ന വിവരണമാണ് ചുവടെ.

ചുട്ടികുത്തിപ്പഠിക്കുക ചട്ടിയില്‍

നല്ല ഉണക്കലരി രണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ട് നന്നായി കുതിര്‍ത്തണം. അതിനുശേഷം അത് മിനുസമായി അരച്ച് ഉരുട്ടിയതില്‍ മൂന്നിലൊന്ന് ചുണ്ണാമ്പ് ചേര്‍ത്ത് വീണ്ടും അരയ്ക്കണം. വെള്ളം കഴിയുന്നത്ര കുറയ്ക്കണം.മൊരി കളഞ്ഞ ചിരട്ടയില്‍ വേണം മാവ് വാങ്ങിവെയ്ക്കാന്‍.മാവ് കൈകൊണ്ട് തൊടാന്‍ പാടില്ല.

ചട്ടിയിലാണ് ചുട്ടികുത്തിപ്പഠിക്കുക ചട്ടിയുടെ മുകളില്‍ പെന്‍സില്‍കൊണ്ട് വരയ്ക്കണം. വളയം വയ്ക്കുക എന്നു പറയും. പിന്നെ മുഖത്ത് ചുട്ടികുത്തുന്നപോലെതന്നെ. കലത്തിന്‍റെ മുകളിലും ചുട്ടി കുത്തിശീലിക്കുക പതിവുണ്ട്.

ചുട്ടിയ്ക്ക് ത്രിമാന സ്വഭാവമാണുള്ളത്. ചിത്രത്തെക്കാള്‍ ശില്പബോധമാണ് ചുട്ടി കലാകാരനു വേണ്ടത് വേണ്ടത്. പച്ച, കത്തി, വെള്ളത്താടി, ചുവന്ന താടി, കാട്ടാളന്‍, കരി ഇങ്ങനെയാണ് പഠനക്രമം.ചുവന്ന താടിയില്‍ ബാലി-സുഗ്രീവന്മാര്‍ക്ക് ലേശം മാറ്റമുണ്ട്. നരസിംഹത്തിന്‍റെ ചുട്ടി പഠിക്കാറില്ല. അത് മറ്റെല്ലാം വശമായാല്‍ സ്വയം ചെയ്യാവുന്നതേയുള്ളൂ.

കത്തിയില്‍ തന്നെ നെടുംകത്തിയും കുറുംകത്തിയുമുണ്ടല്ലോ. നെടുംകത്തിക്ക് ശൃംഗാരഭാവം കുറയും. കത്തിയുടെയും നെറ്റിയിലെ നാമത്തിന്‍റെയും വളവുകള്‍ നെടും കത്തിക്ക് കുറവായിരിക്കും. കുറുംകത്തിക്ക് സൗഷ്ടവം കൂടും. ഏറ്റവും എളുപ്പമുള്ളതാണ് പച്ച. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും പച്ചയാണ്.കോട്ടം തീരേണ്ടത് പച്ചയിലാണ്. പച്ച എന്നാല്‍ കിളിപ്പച്ചയല്ല ഇലപ്പച്ചയാണ്.

കൃഷ്ണനാട്ടത്തില്‍

കൃഷ്ണനാട്ടത്തില്‍ പച്ചച്ചുട്ടി മാത്രമേയുള്ളൂ. പ്രധാനസ്ത്രീവേഷങ്ങള്‍ക്കും ചുട്ടിയുണ്ട്. ബാക്കി വേഷങ്ങള്‍ക്കൊക്കെ പൊയ്മുഖമാണല്ലോ. കൃഷ്ണനാട്ടത്തിലെ ചുട്ടിയില്‍ മൂന്നു വളയം വേറിട്ടു കാണാറില്ല. പുറത്തെ ആകൃതി ഒന്നാണെന്നു മാത്രം.

കൂടിയാട്ടത്തിന്‍റെ ചുട്ടിക്ക് പൊക്കം കുറവേ വേണ്ടൂ. നുല്‍ കുറച്ചേ അണിയേണ്ടതുള്ളൂ. കഥകളിക്ക് അത് പൊങ്ങി നില്‍ക്കണം. കൂടിയാട്ടത്തിന് വെള്ളത്താടി ചുട്ടി അരിമാവു കൊണ്ട് കുത്തിട്ട് അതില്‍ പഞ്ഞി ചെറുതായി ഉരുട്ടി മലരിന്‍മണിപോലെയാക്കി ഒട്ടിക്കും. തേപ്പിന്‍ കഥകളിയിലെ വെള്ളത്താടിയുമായി സാമ്യമുണ്ട്.

കൂടിയാട്ടത്തില്‍

കൂടിയാട്ടത്തില്‍ ചുവന്ന താടിച്ചുട്ടി ബാലിക്ക് മാത്രമേയുള്ളൂ. ബാലിയ്ക്ക് പച്ചമനയോല തേയ്ക്കും. ബാലി ശ്രീരാമ ഭക്തനായതുകൊണ്ട് സാത്വികഭാവം വരുത്തുവാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടിയാട്ടത്തിന് മുന്‍പ് നമ്പ്യാന്മാരായിരുന്നു ചുട്ടികുത്തിയിരുന്നത്. ചാത്തക്കുടം കൃഷ്ണന്‍നമ്പ്യാര്‍ നല്ല ചുട്ടിക്കാരനും കൂടിയായിരുന്നു. ്.

അമ്പലപ്പുഴ രാമകൃഷ്ണപ്പണിക്കരാണ് പരീക്ഷണാര്‍ഥം കടലാസു ചുട്ടി കൊണ്ടുവന്നത്. അദ്ദേഹം കലാമണ്ഡലത്തിലും വന്നിട്ടുണ്ട്. അരിച്ചുട്ടിവേഗം പൊട്ടിപ്പോകും. നൂലണിഞ്ഞ് പൊന്തിക്കാനും വിഷമമാണല്ലോ.. പട്ടിയ്ക്കാതൊടി രാമുണ്ണി മേനോനാശാനും കറളപ്പാറ നാരായണന്‍ നായരാശാനും കടലാസു ചുട്ടി ഉപയോഗിച്ചിട്ടില്ല. ചെറിയ ചുട്ടി മതി എന്നായിരുന്നു കുഞ്ചുക്കുറുപ്പ് ആശാന്‍ പറഞ്ഞിരുന്നത്. പക്ഷെ, കടലാസു ചുട്ടി വേഗം പ്രചാരത്തില്‍ വന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :