ജൂലൈ 31ന് പൈങ്കുളം രാമചാക്യാരുടെ ചരമദിനമാണ്. 2008 ജലൈ 31ന് അദ്ദേഹം മരിച്ചിട്ട് 38 കൊല്ലം തികഞ്ഞു. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി 2005 ജൂണ്‍ 20ന് സമാപിച്ചു.
കൂത്തിലും കൂടിയാട്ടത്തിലുമുള്ള വാചികാഭിനയത്തിന്‍റെ കുലപതിയായിരുന്ന രാമചാക്യാര്‍ ഈ രണ്ട് കലാരൂപങ്ങളെയും പുനരുദ്ധരിക്കാന്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയത്.
കലാകാരന്‍, പണ്ഡിതന്‍, ആചാര്യന്‍ എന്നീ നിലകളില്‍ പൈങ്കുളത്തിനൊപ്പം നില്‍ക്കാന്‍ യോഗ്യരായവര്‍ കുറവ്. അതുകൊണ്ടാണ് കലാമണ്ഡലത്തില്‍ കൂടിയാട്ടം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ തന്നെ അവിടെ അധ്യാപകനായി നിയമിച്ചതും (1965-75).
തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തിക്കടുത്ത് പൈങ്കുളം ഗ്രാമത്തില്‍ 1905 ജൂണ്‍ 20നാണ് രാമചാക്യാര്‍ ജനിച്ചത്. 17 കൊല്ലം വിവിധ ഗുരുക്കന്മാരുടെ കീഴില്‍ കൂത്തും കൂടിയാട്ടവും സംസ്കൃതവും അഭ്യസിച്ചു.