‘ഇങ്ങനെയാണെങ്കില്‍ താമസിയാതെ കുടിവെള്ളം മുട്ടും’

ലോകത്തിന് ഇതുവരെ പരിചിതമല്ലാത്ത രീതിയിലേക്ക് വരള്‍ച്ചയും ജലദൗര്‍ലഭ്യവും കൂടുമ്പോഴാണ് അശാസ്ത്രീയമായ മനുഷ്യന്റെ ഇടപെടലുകളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ജലദിനം കൂടി കടന്നുപോയത്. ഇത്തരം ഒരു ദിവസത്തി

ജലം, ഐക്യരാഷ്ട്രസഭ, ദാരിദ്ര്യം, പാവങ്ങള്‍ Water, UNO, Powert, Poor
rahul balan| Last Updated: ബുധന്‍, 23 മാര്‍ച്ച് 2016 (16:54 IST)
ലോകത്തിന് ഇതുവരെ പരിചിതമല്ലാത്ത രീതിയിലേക്ക് വരള്‍ച്ചയും ജലദൗര്‍ലഭ്യവും കൂടുമ്പോഴാണ് അശാസ്ത്രീയമായ മനുഷ്യന്റെ ഇടപെടലുകളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ജലദിനം കൂടി കടന്നുപോയത്. ഇത്തരം ഒരു ദിവസത്തില്‍ മാത്രം ഒതുക്കേണ്ടതാണൊ ജലസംരക്ഷണത്തേക്കുറിച്ചുള്ള ചര്‍ച്ച? ചൂടുകാലത്ത് വെള്ളത്തിന്റെ ലഭ്യതക്കുറവും മഴക്കാലത്ത് വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കൂടി വരുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ടതും ചിന്തിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ജലം പാഴാക്കരുത് എന്ന ആശയത്തേക്കാള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത് ജലം സംരക്ഷിക്കുക എന്നതാണ്. ഒഴികിപ്പോകുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്ക് തന്നെ എത്തിച്ച് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ സാധാരണഗതിയില്‍ ആക്കേണ്ടത് മനുഷ്യന്റെ കടമയാണ്.

2030 ആകുമ്പോഴേക്കും ലോകത്തിലെ ജലസമ്പത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഭൂഗര്‍ഭജല സംരക്ഷണത്തിന് ലോകരാജ്യങ്ങള്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ ലോകം ദാഹിച്ചു വലയും. കൃഷിയ്ക്കും, വ്യവസായത്തിനും, നിത്യോപയോഗത്തിനുമുള്ള ജലം പോലും കിട്ടാതാകും. അത്തരമൊരു അവസ്ഥ വരാതിരിക്കണമെങ്കില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി ലോകജനത ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.

ജലദൗര്‍ലഭ്യത്തേക്കുറിച്ച് അറിയേണ്ട ചിലകാര്യങ്ങള്‍-

1. ലോക ജനതയുടെ പത്തില്‍ ഒരാള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കടുത്ത ചൂടിന് പുറമെ ശുദ്ധജലം സംരക്ഷിക്കുന്നതിലെ പോരായ്മകളാണ് ഈ മേഘല നേരിടുന്ന പ്രധാന പ്രശ്നം.

2. ലോകത്തെ മൂന്നില്‍ ഒരു സ്കൂളിലും ശുദ്ധജലം ലഭിക്കുന്നില്ലാ എന്നാണ് ഐക്യരാഷ്ട്ര അടക്കമുള്ള ആഗോള സംഘടനകള്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

3. ദിവസേന വീടുകളില്‍ വെള്ളം എത്തിക്കുന്നതിനായി സ്ത്രീകള്‍ ചിലവിടുന്നത് 125 മില്ല്യണ്‍ മണിക്കൂറാണ്.

4. എല്ലാ 90 സെക്കന്റിലും ജലസംബന്ധമായ അസുഖങ്ങള്‍ കാരണം ഒരു കുട്ടി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

5. 2050 ഓടെ ലോകത്തെ പകുതി ജനങ്ങള്‍ക്കും ശുദ്ധജലം കിട്ടാത്ത അവസ്ഥയാകും.

സുസ്ഥിരവികസനത്തിന് ജലമെന്ന ആശയമാണ് ഈ വര്‍ഷത്തെ ജലദിനത്തില്‍ മുന്നോട്ട് വച്ചത്. ഈ ആശയം പ്രാവര്‍ത്തികമാക്കണമെങ്കില്‍ മാറ്റം തുടങ്ങേണ്ടത് ഒരോ വ്യക്തികളിലും നിന്നാണ്. അല്ലെങ്കില്‍ ശുദ്ധജലം എന്ന ആശയം വര്‍ഷാവര്‍ഷം നടക്കുന്ന ജലദിനത്തിലെ ബോധവല്‍ക്കരണത്തില്‍ മാത്രം ഒതുങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട