എന്തിനും ഏതിനും മറുപടിയുള്ള ഒരു ജീനിയസാണ് സുബ്രഹ്മണ്യം സ്വാമി എന്നതില്‍ സംശയം വേണ്ടാ. സുബ്രഹ്മണ്യം സ്വാമി ഇതുവരെ നടത്തിയിട്ടുള്ള നിയമപ്പോരാട്ടങ്ങളുടെ എണ്ണമെടുത്തു നോക്കൂ. എന്ത് കാര്യത്തിനും തന്റേതായ അഭിപ്രായം ചങ്കൂറ്റത്തോടെ പറയാന്‍ ആരെയും ഭയക്കാത്ത സ്വാമിക്ക് ശത്രുക്കളും ഏറെയാണ്. സ്വാമിയുടെ നിതാന്ത ശത്രുക്കളാണ് നെഹ്രു കുടുംബവും ചിദംബരവും. സോണിയയെയും ചിദംബരത്തെയും വിടില്ലെന്ന് പലപ്പോഴായി സ്വാമി പറഞ്ഞിട്ടുള്ളതുമാണ്.
സോണിയയുടെയും ചിദംബരത്തിന്റെയും മുഴുവന്‍ രഹസ്യങ്ങളും തനിക്ക് അറിയാമെന്നും സ്വാമി ഇടക്കിടെ പറയാറുണ്ട്. ഇപ്പോള്‍ സോണിയാ ഗാന്ധി എന്തിനാണ് ഇടക്കിടെ അമേരിക്കയിലേക്ക് പറക്കുന്നത് എന്ന രഹസ്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം.
സോണിയയ്ക്ക് ക്യാന്‍സര്‍ ആണെന്നാണ് ട്വിറ്ററിലൂടെ സ്വാമി സൂചിപ്പിക്കുന്നത്. സോണിയയെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. ‘വിഷകന്യ’ ഉടന്‍ തന്നെ അമേരിക്കയിലേക്ക് പോകും എന്നാണ് സ്വാമി ട്വീറ്റിയിരിക്കുന്നത്. ‘അവര്‍ ‘വിപ്പിള്‍ പ്രൊസീജിയര്‍ സര്‍ജറി’ക്ക് അല്ലെങ്കില്‍ ഫ്രഞ്ചില്‍ ‘റോക്സ്-എന്‍-വൈ’ എന്നറിയപ്പെടുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്ന് എന്റെ അമേരിക്കന്‍ സുഹൃത്തുക്കള്‍ പറയുന്നു. ഈ രോഗം തന്നെയാണ് ആപ്പിള്‍ കമ്പനിയുടമ സ്റ്റീവ് ജോബ്സിനും ഉണ്ടായിരുന്നത്’ എന്നാണ് സ്വാമിയുടെ ട്വീറ്റ്.
“താന്‍ അമേരിക്കയിലേക്ക് പോകുന്ന കാര്യം ഔദ്യോഗികമായി തന്നെ അവര്‍ പ്രഖ്യാപിക്കും എന്ന് എനിക്ക് വിവരം കിട്ടിയിരിക്കുന്നു” എന്നും സ്വാമി ട്വിറ്ററില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. ‘വിഷകന്യ’ എന്നാണ് സ്വാമി പോസ്റ്റില്‍ എഴുതിയിരിക്കുന്നത് എങ്കിലും ഇത് സോണിയയെ ഉദ്ദേശിച്ചുള്ളതാണെന്ന് ആര്‍ക്കും മനസിലാകും.
മുസ്ലീങ്ങളെ പറ്റി വിമര്‍ശനാത്മകമായ ലേഖനം എഴുതിയതിന് ഹാര്‍വാര്‍ഡിലെ വിസിറ്റിംഗ് പ്രൊഫസര്‍ പദവി ഉപേക്ഷിക്കേണ്ടി വന്ന സുബ്രഹ്മണ്യന് സ്വാമിക്ക് ലോകമെമ്പാടും ശിഷ്യ സമ്പത്തുണ്ട്. ഈ ശിഷ്യഗണമാണ് പലയിടങ്ങളില്‍ നിന്നായി സ്വാമിക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് എന്നാണ് ചിലരെങ്കിലും കരുതുന്നത്.
പാന്‍ക്രിയാസ് ഗ്രന്ഥിക്ക് ബാധിക്കുന്ന ക്യാന്‍സറിനുള്ള ചികിത്സയാണ് വിപ്പിള്‍ പ്രൊസീജിയര്‍ സര്‍ജറി. സോണിയയ്ക്ക് ക്യാന്‍സര്‍ ബാധിച്ചിട്ടുള്ള കാര്യം അറിയാമെങ്കിലും സോണിയയെ വിടാനൊന്നും സ്വാമി പോകുന്നില്ല. ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട് സോണിയയുടെ പങ്ക് അന്വേഷിക്കണം എന്ന് കാണിച്ച് സിബിഐയില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുള്ളതായും സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ നിതാന്ത ശത്രുവായ പി ചിദംബരത്തിനെതിരെ സുപ്രീം കോടതിയും സ്വാമി ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെത്രെ.
ചെറിയൊരു വിക്കീലീക്ക്സ് പോലെ പ്രവര്‍ത്തിക്കുന്ന സുബ്രഹ്മണ്യന് സ്വാമിയുടെ ട്വിറ്റര്‍ എക്കൌണ്ടിന് ഇപ്പോള്‍ തന്നെ അരലക്ഷത്തിലധികം പേര് ഫോളോവര്മാരായിട്ടുണ്ട്. മണിക്കൂറില്‍ ഒരു പോസ്റ്റെങ്കിലും പുതിയതായി പ്രത്യക്ഷപ്പെടുന്ന സ്വാമിയുടെ ട്വിറ്റര്‍ അക്കൌണ്ട് രസകരമായ വായനാനുഭവം തരുന്നു എന്ന് പറയാതെ വയ്യ!