ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 14 മാര്‍ച്ച് 2012 (00:55 IST)
PRO
PRO
ഇന്ത്യയില്‍ എത്ര സ്വവര്‍ഗാനുരാഗികള്‍ ഉണ്ടെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഉത്തരമായി. രാജ്യത്ത് 25 ലക്ഷം സ്വവര്ഗാനുരാഗികളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതില്‍ ഏഴു ശതമാനം പേര് എച്ച് ഐ വി ബാധിതരാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ സ്വവര്‍ഗാനുരാഗികളില്‍ എയിഡ്സ് രോഗികള്‍ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം മുഖേനെ ഈ കണക്ക് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. രാജ്യത്ത് എത്ര സ്വവര്‍ഗാനുരാഗികള്‍ ഉണ്ടെന്നും അവരില്‍ എത്രപേര്‍ എച്ച് ഐ വി ബാധിതരാണെന്നുമാണ് കോടതി ചോദിച്ചത്.
സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദംതുടരവെയാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞത്. സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.
എന്നാല്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന നിലപാട് ആദ്യം സ്വീകരിച്ച ആഭ്യന്തരമന്ത്രാലയം പിന്നീട് നിലപാട് മാറ്റി. മന്ത്രാലയങ്ങളുടെ വ്യത്യസ്ത നിലപാടിന്റെ പേരില്‍ കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. വ്യവസ്ഥകളെ പരിഹസിക്കരുതെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നുമായിരുന്നു.
English Summary: India has an estimated 25 lakh gay population and about 7% (1.75 lakh) of them are HIV infected, Government told the Supreme Court on Tuesday.