ജയിലില്‍കിടന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച ജനനേതാവാണ് ആര്.സുഗതന് ജനങ്ങളൊടൊപ്പം അവിരിലൊരാളായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞ ചുരുക്കം ചില നേതാക്കളില്‍ ഒരാളാണദ്ദേഹം.
1901 ഓഗസ്റ്റ് 25 നാണ് അദ്ദേഹത്തിന്റെ ജനനം .1970 ഫെബ്രുവരി 14ന് തിരുവനന്തപുരത്തെ സി പി ഐ ഓഫീസില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
എം.എല്‍.എ ആയപ്പോഴും അല്ലാത്തപ്പോഴും എല്ലാ വരുമാനങ്ങളും പാര്‍ട്ടിയെ ഏല്‍പ്പിച്ചു. പാര്‍ട്ടി നല്കിയ തുച്ഛമായ വേതനം പറ്റി ആലപ്പുഴയിലൊരു വാടകമുറിയില്‍ താമസിച്ചു. രോഗം തളര്‍ത്തിയപ്പോഴാണ് സഖാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിലൊരുക്കിയ താമസസ്ഥലത്തേക്ക് മാറിയത്.
നിയമസഭയ്ക്കകത്തും പുറത്തും തൊഴിലാളി വര്‍ഗതാത്പര്യങ്ങള്‍ക്കുവേണ്ടി മുഖം നോക്കാതെ, കക്ഷി നോക്കാതെ വീറോടെ പോരാടിയ വ്യക്തിത്വമാണ് സുഗതന്റേത്.
ജനസേവനവ്യഗ്രമായ ജീവിതരീതിയുടെ ഉത്തമപ്രതീകമായി തിളങ്ങിനിന്ന പൊതുപ്രവര്‍ത്തകനത്രേ ആര്.സുഗതന്.ശ്രീബുദ്ധന്റെ സ്വാധീനം സുഗതന്റെ ജീവിതത്തിലുണ്ട്.അതാണ് സുഗതന് എന്ന പേര് സ്വീകരിക്കാന്‍ പോലും കാരണം.
സഹോദരസമാജത്തിലും ശ്രീനാരായണധര്‍മ്മ പരിപാലന സംഘത്തിലും യുക്തിവാദി പ്രസ്ഥാനത്തിലും ബുദ്ധമിഷനിലും പ്രവര്‍ത്തിച്ചു തൊഴിലാളി രംഗത്തേക്കു കടന്ന ശ്രീധരനാണ്് പിന്നീട് ജനകീയ നേതാവായ സുഗതനായി മാറിയത്
പതിനെട്ടാം വയസ്സില്‍ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അദ്ധ്യാപകനായി .തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് 1938 ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സുഗതന് ആദ്യത്തെ സെക്രട്ടറിയായി.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പിറന്നപ്പോള്‍ സുഗതന് അതില്‍ ചേര്‍ന്നു.