സമരാഗ്നിയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന നക്ഷത്രം

WEBDUNIA|
സമരാഗ്നിയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന നക്ഷത്രം കാന്തലോട്ട് കുഞ്ഞമ്പു ഓര്‍മ്മയായി. 16-ാം വയസ്സില്‍ കോണ്‍ഗ്രസ്സിന്‍റെ പിക്കറ്റിങ്ങ് സമരത്തില്‍ പങ്കെടു ത്തുകൊണ്ടാണ് തൊഴിലാളിവര്‍ഗത്തിന്‍റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് കാന്തലോട്ട് തുടക്കം കുറിച്ചത്്. പിന്നെ കുഞ്ഞമ്പുവിന് ജീവിതം എന്നും സമരതീക്ഷ്ണമായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ പറയന്‍തറ പൊക്കന്‍റേയും പാപ്പിനിശ്ശേരി കാന്തലോട്ട് ഉറുവാടി അമ്മയുടേയും മകനായി 1916 ഡിസംബര്‍ എട്ടിനാണ് കാന്തലോട്ട് കുഞ്ഞമ്പു ജനിച്ചത്.. പാപ്പിനിശ്ശേരി സ്കൂള്‍, ആറോണ്‍ സ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി.

പിതാവിന്‍റെ താല്‍പ്പര്യപ്രകാരം ഇരിണാവ് കൂനത്തറ മണിയാണി കുടുംബത്തില്‍ വൈദ്യം പഠിക്കാന്‍ പോയി. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ അമ്മയുടെ നിര്‍ദേശപ്രകാരം 1932-ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ കള്ളുഷാപ്പ് പിക്കറ്റിങ്ങ് സമരത്തില്‍ പങ്കെടുത്തു. ഇതോടെ പഠനം മുടങ്ങി.

തുടക്കത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കാന്തലോട്ട് 1936-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1939 ഡിസംബറില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതോടെ അതില്‍ അംഗമായി. 1940-ല്‍ ആറോണ്‍ കമ്പനിയില്‍ നിലവില്‍ വന്ന ആദ്യത്തെ തൊഴിലാളിയൂണിയന്‍റെ സെക്രട്ടറിയായി. കൂലി വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരം പരാജയപ്പെടുകയായിരുന്നു.

ബ്രിട്ടീഷ് വിരുദ്ധ പ്രസംഗവും പ്രവര്‍ത്തനവും നടത്തിയതിന് കുഞ്ഞമ്പു പലതവണ അറസ്റ്റിലായിട്ടുണ്ട്. പലപ്പോഴും ഒളിവിലും കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച കാന്തലോട്ടിന്‍റെ തലയ്ക്ക് സര്‍ക്കാര്‍ 500 രൂപ പ്രഖ്യാപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :