ലിജി മറ്റൊരു സൌമ്യ, ഈ ‘ഗോവിന്ദച്ചാമി’ പക്ഷേ ഇനിയും കുടുങ്ങിയിട്ടില്ല!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിയുടെ ക്രൂരമായ ആക്രമണത്തില്‍ മരിച്ച മലയാളികളുടെ ഹൃദയത്തിലെ മായാത്ത മുറിവാണ്. സൌമ്യയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഇപ്പോഴും ജനങ്ങള്‍ വേദനിക്കുന്നു, വിലപിക്കുന്നു, രോഷം കൊള്ളുന്നു. ഇപ്പോഴിതാ, സൌമ്യയ്ക്ക് സംഭവിച്ചതിന് സമാനമായ ഒരു സംഭവത്തിലൂടെ ലിജി എന്ന യുവതിയും കണ്ണീരോര്‍മയായി മാറിയിരിക്കുന്നു.

വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ജയ‍ന്‍റ മകള്‍ ലിജി(19)യെ അപമാനിക്കാന്‍ ശ്രമിക്കുകയും അതിന് കഴിയാതെ വന്നപ്പോള്‍ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ ബൈക്ക് ഓടിച്ചു കയറ്റുകയുമായിരുന്നു ഒരു അജ്ഞാത യുവാവ്. പിന്നീട്, ലിജി തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരിച്ചു. ജൂണ്‍ 15ന് വൈകുന്നേരം ആറരയ്ക്കായിരുന്നു ലിജിക്ക് നേരെ ആക്രമണമുണ്ടായത്. 10 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരാണ് ലിജിയെ ആക്രമിച്ച ചെറുപ്പക്കാരന്‍ എന്നതില്‍ അവ്യക്തത തുടരുകയാണ്.

പരുക്കേറ്റ ലിജിയെ നാട്ടുകാര്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പക്ഷേ ലിജിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതുവരെയും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിയാത്തതില്‍ പ്രതിഷേധിച്ച് ലിജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ തിങ്കളാഴ്ച പൊലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

അടുത്ത പേജില്‍ - ആ വൈകുന്നേരം സംഭവിച്ചതെന്ത്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :