രാഹുല്‍....യുവാക്കളുടെ ഹൃദയത്തുടിപ്പ്

വെബ്‌ദുനിയ സര്‍‌വെ-2009

ഇന്‍ഡോര്‍| WEBDUNIA|
PTI
നെഹ്രു-ഗാന്ധി കുടുംബത്തിന്റെ പിന്‍‌മുറക്കാരനും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ തിളങ്ങുന്ന താരവുമായ രാഹുല്‍ ഗാന്ധിയെ രാജ്യത്തെ ഏറ്റവും പ്രശസ്ത വ്യക്തിത്വമായി വെബ്‌ദുനിയ വായനക്കാര്‍ തെരഞ്ഞെടുത്തു. ഒമ്പത് ഭാഷകളിലായാണ് വെബ്‌ദുനിയ ഓണ്‍ലൈന്‍ സര്‍വെ-2009 നടത്തിയത്.

ബോളിവുഡ് നായകന്‍ അമിതാഭ് ബച്ചനെ പിന്തള്ളിയാണ് രാഹുല്‍ ഒന്നാമത് എത്തിയത്. ലോകത്തിലെ ഏറ്റവും പ്രശസ്ത വ്യക്തിത്വമായി ബരാക് ഒബാമയെ വായനക്കാര്‍ തെരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവെന്ന ബഹുമതി ലഭിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കാണ്. സോണിയ ഗാന്ധിയെ ആണ് രാജ്യത്തെ ഏറ്റവും മികച്ച വനിതാ രാഷ്ട്രീയ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.

വെബ്ദുനിയ സര്‍‌വെ-2009 ഐശ്വര്യ റായിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച നടനെന്ന ബഹുമതി അക്ഷയ് കുമാറാണ് സ്വന്തമാക്കിയത്. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ ലൈന്‍ സര്‍‌വെ നടത്തിയത് എന്ന് വെബ്‌ദുനിയ സി‌ഇ‌ഒ പങ്കജ് ജെയിന്‍ പറഞ്ഞു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പാവങ്ങളുടെ കൂരകളില്‍ അന്തിയുറങ്ങാന്‍ മടികാട്ടാഞ്ഞ രാഹുല്‍ ഗാന്ധി യുവാക്കളുടെയും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും മനം‌കവര്‍ന്നു എന്നാണ് സര്‍‌വെ ഫലം തെളിയിക്കുന്നത്. രാഹുലിന് 29.11% വോട്ട് ലഭിച്ചപ്പോള്‍ അമിതാഭിന് 25.11% വോട്ടും ധോണിക്ക് 17.81% വോട്ടും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് 12.27% വോട്ടും ലഭിച്ചു.

ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തി: ലോകത്തെ പ്രശസ്തനായ വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള ഓണ്‍‌ലൈന്‍ വോട്ടെടുപ്പില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ 45.40 വോട്ടിന്റെ പിന്‍‌ബലത്തില്‍ ഒന്നാമതെത്തി. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് 28.52 ശതമാനം വോട്ട് സ്വന്തമാക്കി രണ്ടാം സ്ഥാനത്തും എത്തി. യോഗാസനത്തിന് ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ജനപ്രിയതയും വെബ്‌ദുനിയ സര്‍‌വേയില്‍ വ്യക്തമായി. യോഗഗുരു രാംദേവ് 8.94 % വോട്ട് സ്വന്തമാക്കി മൂന്നാം സ്ഥാനത്ത് എത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കറാണ് പട്ടികയില്‍ അവസാനം. പാകിസ്ഥാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെക്കാള്‍ കുറവ് വോട്ടു മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

അടുത്ത പേജില്‍ - അദ്വാനിയുടെ ജനപ്രിയതയ്ക്ക് മങ്ങല്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :