രാഷ്ട്രപതിക്ക് ഇന്ന് ജന്‍‌മദിനം

Pratibha Patil
WD
രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ പിറന്നാളാണെന്ന പ്രത്യേകതകൂടി ഉണ്ട് ഈ ദിവസത്തിന്.

നാരായണ്‍ പഗ്‌ലുറാവുവിന്‍റെ മകളായ പ്രതിഭ 1934 ഡിസംബര്‍ 19 ന് മഹാരാഷ്ട്രയിലെ നഡ്ഗാവിലാണ് ജനിച്ചത്. സ്കൂള്‍-കോളജി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ജാല്‍ഗാവിലായിരുന്നു. ജാല്‍ഗാവിലെ മൂല്‍ജി ജയ്ത കോളജിലെ പഠനമാണ് പ്രതിഭയ്ക്ക് വഴിത്തിരുവായിത്തീര്‍ന്നത്.

1962 ല്‍ മൂല്‍ജി കോളജിലെ “കോളജ് ക്യൂന്‍” ആയി തെരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ടിക്കറ്റില്‍ എദ്‌ലാബാദ് മണ്ഡലത്തില്‍ നിന്ന് നിയമസഭാ സാമാജികയായി. ഇതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രതിഭ സജീവ സാന്നിധ്യമാവുകയായിരുന്നു.

മുംബൈ ഗവണ്മെന്‍റ് കോളജില്‍ നിന്ന് നിയബ ബിരുദം നേടിയ പ്രതിഭ 1965 ല്‍ വിവാഹിതയായി. ദേവി സിംഗ് രാം സിംഗ് ശേഖാവത്താണ് പ്രതിഭയെ ജീവിത സഖിയാക്കിയത്. ഇവര്‍ക്ക് ഒരു മകനും ഒരു മകളും ഉണ്ട്.

1962-1985 കാലഘട്ടത്തില്‍ പ്രതിഭ എദ്‌ലാബാദ് മണ്ഡലത്തിനെ സംസ്ഥാന നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1986-88 കാലഘട്ടത്തില്‍ രാ‍ജ്യസഭാ ഉപാധ്യക്ഷയായി. 1991-96 കാലഘട്ടത്തില്‍ അമരാവതിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റ് അംഗമായി. 2004-07 വരെ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഗവര്‍ണറായി.

2007 ജൂലൈ 25 ന് ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത പ്രതിഭ മഹാരാഷ്ട്രയില്‍ തുടങ്ങിയ ചരിത്രം സൃഷ്ടിക്കല്‍ തുടരുകയായിരുന്നു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഭൈറഓണ്‍ സിംഗ് ശേഖാവത്തിനുമേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് പ്രതിഭ അധികാരത്തില്‍ എത്തിയത്.


PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :