മുള പൂക്കുന്നു: ഭീതി പടരുന്നു

PTIPTI
മുള പൂക്കുന്ന കാലം കഷ്ടകാലമെന്ന് പഴമക്കാര്‍ പറയാറുണ്ട്. വടക്കു കിഴക്കെ ഇന്ത്യയില്‍ മുളങ്കാടുകള്‍ മെയ് മുതല്‍ പൂത്തു തുടങ്ങി. ഇനി മൂന്നു കൊല്ലം മുള പൂത്തുകൊണ്ടേയിരിക്കും. ഈ മൂന്നു കൊല്ലം ഈ മേഖലയില്‍ കടുത്ത ക്ഷാമവും ദാരിദ്രയവും ഉണ്ടാവും.

ലോകത്തില്‍ ഏറ്റവുമധികം മുളങ്കാടുകളുള്ളത് ഇന്ത്യയിലാണ്. ഒരു കോടി ഹെക്ടറില്‍ 26 കോടി ടണ്‍ വരുന്ന മുളങ്കാടുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.

മുളങ്കാടുകള്‍ പൂത്തതു കാണാന്‍ ഭംഗി ഉണ്ടായിരിക്കാം. പക്ഷെ ഈ പൂങ്കുലകള്‍ നാട്ടില്‍ നാശം വിതയ്ക്കും. ഈ ഭീഷണമായ ഭാവിയ്ക്കെതിരെ ആകാവുന്ന എല്ലാ കരുതല്‍ നടപടികളും നടത്താന്‍ രാജ്യം ഒരുങ്ങിത്തുടങ്ങി.

മുള പൂക്കുന്നത് ക്ഷാമമുണ്ടാക്കുമെന്ന് പറഞ്ഞാലത്, വെറുംവാക്കാണെന്നേ തോന്നൂ. പക്ഷെ സത്യമാണ്. 48 കൊല്ലം മുമ്പ് -1956 ല്‍- ആയിരുന്നു വടക്കു കിഴക്കന്‍ ഇന്ത്യയിലെ മുളങ്കാടുകള്‍ ഇതിനു മുമ്പ് രൗദ്രഭംഗിയോടെ പൂത്തുലഞ്ഞത്.

WEBDUNIA| Last Modified ഞായര്‍, 4 മെയ് 2008 (11:41 IST)

അന്ന് കൊടിയ ക്ഷാമം ഉണ്ടായി; ദുരന്തങ്ങളുണ്ടായി. 1860 കളുടെയും 1910 കളുടെയും തുടക്കത്തി ല്‍ വടക്കു കിഴക്കെ ഇന്ത്യ യിലുണ്ടായ കടുത്ത ക്ഷാമത്തിനും കഷ്ടപ്പാടുകള്‍ക്കും കാരണം മുള പൂത്തതായിരുന്നു. അക്കാലത്ത് മിസോറാമിലായിരുന്നു കൂടുതല്‍ കഷ്ടതകള്‍ ഉണ്ടായത്. ഇക്കുറിയും മിസോറാമില്‍ വന്‍ ദുരന്തങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :