മീശമാധവനിലെ ബാലതാരം കൊലക്കുറ്റത്തിന് ജയിലില്‍!

WEBDUNIA|
PRO
മീശമാധവന്‍ എന്ന സിനിമയിലെ ‘വാളെടുത്താല്‍ അങ്കക്കലി...’ എന്ന പാട്ട് ഓര്‍മ്മയുണ്ടോ? അല്ലെങ്കില്‍ ‘പെണ്ണേ പെണ്ണേ നിന്‍ കല്യാണമായ്...’ എന്ന പാട്ട്. ഈ ഗാനങ്ങളിലൊക്കെ നിറഞ്ഞുനിന്ന ഒരു ബാലതാരമുണ്ടായിരുന്നു. ഉരുണ്ടുരുണ്ട് ഓടിനടക്കുന്ന ഒരു തടിയന്‍ കുട്ടി. രാജേഷ് എന്നായിരുന്നു ആ ബാലതാരത്തിന്‍റെ പേര്.

മീശമാധവന്‍ റിലീസായിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. രാജേഷ് ഇപ്പോള്‍ എവിടെയായിരിക്കും? അയാള്‍ പിന്നീട് സിനിമകളില്‍ അഭിനയിച്ചോ? അതോ മറ്റേതെങ്കിലും ഫീല്‍ഡിലേക്ക് പോയോ? ഈ അന്വേഷണങ്ങളൊക്കെ ഒടുവില്‍ ചെന്നുനില്‍ക്കുന്നത് പൂജപ്പുര സെന്‍‌ട്രല്‍ ജയിലിലാണ്!
PRO


അതേ, കൊലക്കുറ്റത്തിന് തടവുശിക്ഷ അനുഭവിക്കുകയാണ് രാജേഷ് ഇപ്പോള്‍. കഴിഞ്ഞ ദിവസം തടവുകാരുടെ വിദ്യാഭ്യാസ ധനസഹായ വിതരണത്തിനായി നടന്‍ അജയന്‍(ഗിന്നസ് പക്രു) പൂജപ്പുര ജയിലില്‍ എത്തിയപ്പോള്‍ അവിടെ തടവുകാരനായി രാജേഷിനെ കണ്ട് ഞെട്ടി. മീശമാധവനില്‍ രാജേഷിനൊപ്പം ഗാനരംഗത്തില്‍ അഭിനയിച്ചത് ഗിന്നസ് പക്രുവായിരുന്നു.

PRO
മീശമാധവന്‍ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഗിന്നസ് പക്രു രാജേഷിനെ കണ്ടിരുന്നില്ല. പിന്നീട് കാണുന്നത് ഇപ്പോള്‍ ജയിലില്‍ വച്ച്. കൊലപാതകക്കേസിലെ പ്രതിയായി രാജേഷിനെ കണ്ടപ്പോള്‍ ഗിന്നസ് പക്രു വികാരാധീനനായി.

ഉദ്ഘാടന പ്രസംഗത്തിനിടെ ഗിന്നസ് പക്രു സുഹൃത്തിനെ വേദിയിലേക്ക് വിളിച്ചു. ഏറെനേരം രാജേഷിനൊപ്പം ചെലവഴിച്ചതിന് ശേഷമാണ് ഗിന്നസ് പക്രു തിരിച്ചുപോയത്.

വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :