മാധ്യമ നക്ഷത്രത്തിന് പിറന്നാള്‍

Rupert Murdoch
PROPRO
മാധ്യമ രംഗത്തെ നക്ഷത്രം- സ്റ്റാര്‍ ടി.വി ചാനല്‍ ശൃംഖലയും ഒട്ടേറെ പത്രമാധ്യമങ്ങളുടെയും ഉടമ റുപര്‍ട്ട് മര്‍ഡോക്കിന് ഇന്ന് എഴുപത്താറാം പിറന്നാള്‍.

1931 മാര്‍ച്ച് പതിനൊന്നിന് ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് ജനനം. ലോകത്താകമാനം ഉള്ള ചാനലുകളുടെ പ്രോത്സാഹനമായ സ്റ്റാര്‍, ഫോക്സ് തുടങ്ങിയ വമ്പന്‍ ചനലുകളുടെ ഉടമയാണ് മര്‍ഡോക്ക്.

റുപര്‍ട്ട് മര്‍ഡോക്കിന്‍റെ അച്ഛന്‍ സര്‍ കീത്ത് മര്‍ഡോക്ക് ഒന്നാം ലോകമഹായുദ്ധകാലത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ബില്ലി ഹ്യൂക്സിന്‍റെ ഔദ്യോഗിക വക്താവും ഉപദേഷ്ടകനുമായിരുന്നു. പിന്നീട് അദ്ദേഹം മെല്‍ബണ്‍ ആസ്ഥാനമായുള്ള ഹെറാള്‍ഡിന്‍റെയും വീക്കിലി ടൈംസിന്‍റെയും ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നു.

2003 ന്‍റെ അവസാനം റുപര്‍ട്ട് മര്‍ഡോക് അമേരിക്കയിലെ ഏറ്റവും വലിയ ഉപഗ്രഹ ചാനലിന്‍റെ ഉടമയായ ഹൂക്സ് ഇലക്ട്രോണിക്സിന്‍റെ 34 ശതമാനം ഓഹരി 6 ബില്യണ്‍ ഡോളറിന് ജനറല്‍ മോട്ടോഴ്സിന്‍റെ കൈയില്‍ നിന്ന് വാങ്ങി.

1952 ല്‍ കീത്ത് മര്‍ഡോക്കിന്‍റെ മരണ ശേഷം റുപര്‍ട്ട് ഓസ്ട്രേലിയയിലേക്ക് തിരിക്കുകയും തന്‍റെ പിതാവിന്‍റെ പേരിലുള്ള അഡ്ലെയ്ഡ് ന്യൂസ് ഏറ്റെടുക്കുകയും ചെയ്തു.

കുറച്ചു നാളുകള്‍ കൊണ്ട് തന്നെ റുപര്‍ട്ട് ഓസ്ട്രേലിയയിലെ ഏറ്റവും സ്വാധീനമുള്ള പത്ര ഉടമയായി മാറുകയായിരുന്നു. സിഡ്നിയിലെ ഏറ്റവും അധികം പ്രചാരമുള്ള സായാഹ്ന പത്രമായ ഡെയ്ലി മിററും , സിഡ്നിയില്‍ തന്നെയുള്ള റിക്കോര്‍ഡിംഗ് കമ്പനിയായ ഫെസ്റ്റിവല്‍ റെക്കോര്‍ഡ്സും അദ്ദേഹം വാങ്ങിച്ചു.

WEBDUNIA| Last Modified ചൊവ്വ, 11 മാര്‍ച്ച് 2008 (11:09 IST)

1964 ല്‍ റുപര്‍ട്ട് ഓസ്ട്രേലിയയുടെ ആദ്യത്തെ ദേശീയ ദിനപത്രമായ 'ദ ഓസ്ട്രേലിയന്‍' സ്ഥാപിച്ചു. ഈ പത്രത്തിന്‍റെ ആസ്ഥാനം ആദ്യം കാന്‍ബറയിലായിരുന്നെങ്കിലും പിന്നീട് അത് സിഡ്നിയിലേക്ക് മാറ്റി. പിന്നീട് മര്‍ഡോക്കിന്‍റെ അശ്വമേഥമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :