മനുഷ്യ മാംസം കടിച്ച് കീറാന്‍ അവര്‍ എത്തും‍; “മൊബാങ്കി“ നരഭോജികളുടെ നാട്

WEBDUNIA|
PRO
നരഭോജികള്‍, മനുഷ്യമാംസം കടിച്ച് കീറി ചോര കൊണ്ട് ദാഹം മറ്റുന്ന ജീവിക്കുന്ന പിശാചുകള്‍. നാവില്‍ ചോരയൊലിപ്പിച്ച് മനുഷ്യ മാംസം വെട്ടി നുറുക്കനായി കൈയ്യില്‍ ആയുധവുമായി മനുഷ്യരൂപേണ ഭൂമിയില്‍ അവതരിച്ച ഇരുകാലികള്‍. കേള്‍കുമ്പോള്‍ ഭയവും, ഇരുട്ടും ഒരു പോലെ നമ്മളിലേക്ക് താനെ വന്നുപോകും

“മൊബാങ്കി” നരഭോജികളുടെ നാട് എന്നു വേണമെങ്കില്‍ പറയാം. മധ്യ ആഫ്രിക്കയില്‍ ഉള്‍പ്പെടുന്ന കോംഗോ രാജ്യത്തിന്റെ ഒരു ഭാഗമാണ് “മൊബാങ്കി”, ഇവിടെ സുന്ദരമായ ഒരു നദിയുണ്ട്. ഏകദേശം 600 മൈലുകള്‍ വളഞ്ഞു പുളഞ്ഞു പോകുന്ന മൊബാങ്കി നദി.

എന്നാല്‍ ഇരുവശത്തുമുള്ള കടുകള്‍ക്കുള്ളില്‍ മനുഷ്യമാംസം ദാഹിച്ച് കഴിയുന്ന നരഭോജികള്‍ ഉണ്ടെന്നത് ഓര്‍മ്മിക്കുക. തക്കം കിട്ടുമ്പോള്‍ അവര്‍ നദിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ വരുന്നവരെ തങ്ങളുടെ ഭക്ഷണമാക്കികളയും. ഇവര്‍ക്കിടയില്‍ മനുഷ്യ ശരീരം ആട് മാടുകളെപ്പോലെയാണ്. വാങ്ങാനും വില്‍ക്കാനുമായി ഒരു പാട് പേര്‍. മനുഷ്യ മാംസം ഇവര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :