ബോയെസ്സെലിയര്‍ പുഞ്ചിരിക്കുകയാണ്

ബെന്നി ഫ്രാന്‍സിസ്

WEBDUNIA|

ക്ളോണ്‍ശിശുവിന്‍റെ പോറ്റമ്മ

ശാസ്ത്രലോകം കപടശാസ്ത്രജ്ഞഞയെന്ന് കുറ്റപ്പെടുത്തുമ്പോഴും ക്ളോണെയ്ഡിന്‍റെ ഡയറക്ടറായ ബ്രിഗെറ്റി ബോയെസ്സെലിയര്‍ പുഞ്ചിരിക്കുകയാണ്. ആദ്യത്തെ ക്ളോണ്‍ശിശുവിനെ സൃഷ്ടിക്കുക വഴി മനുഷ്യകുലത്തെ താന്‍ രക്ഷിച്ചിരിക്കുകയാണെന്ന് ആശ്വാസമാണ് ബോയെസ്സെലിയറുടെ പുഞ്ചിരിക്ക് കാരണം.

അന്യഗ്രഹജീവികള്‍ ക്ളോണിംഗിലൂടെ മനുഷ്യകുലത്തെ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്ന റായേലിയന്‍ മതവിഭാഗത്തില്‍ ബോയെസ്സെലിയര്‍ ചേരുന്നത് 1992 ലാണ്. രാസപദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു ഫ്രഞ്ച് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ബോയെസ്സെലിയറപ്പോള്‍.

1997 ലാണ് റായേലിയന്‍ മതവിഭാഗം അവരുടെ ക്ളോണിംഗ് കമ്പനി സ്ഥാപിക്കുന്നത്. മരണത്തോടെ നഷ്ടപ്പെട്ടുപോവുന്ന മനുഷ്യന്‍റെ ആത്മാവിനെ പുനര്‍ജ്ജനിപ്പിക്കാന്‍ ക്ളോണിംഗിലൂടെയേ കഴിയൂ എന്ന വിശ്വാസമാണ് റായേലിയന്‍ മതവിഭാഗത്തെ ഇത്തരമൊരു കമ്പനി സ്ഥാപിക്കുന്നതിന് പ്രേരിപ്പിച്ചത്.

1999 ലാണ് ബോയെസ്സെലിയര്‍ ക്ളോണെയ്ഡിന്‍റെ ഡയറക്ടറാവുന്നത്. എവിടെയാണ് ക്ളോണെയ്ഡെന്ന കമ്പനിയെന്നോ എന്തൊക്കെയാണ് അതിന്‍റെ പ്രവര്‍ത്തനമെന്നോ ഇന്നും ആര്‍ക്കുമറിയില്ല. ബി.ബി.സിക്കനുവദിച്ച അഭിമുഖത്തില്‍ പത്ത് ദമ്പതിമാരെയാണ് ക്ളോണിംഗിന് വിധേയരാക്കിയതെന്നും അതില്‍ അഞ്ച് സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും ബോയെസ്സൈലെയര്‍ പ്രസ്താവിച്ചിരുന്നു.

2004 ഡിസംബര്‍ 27 നാണ് ലോകത്തേയും ശാസ്ത്രലോകത്തേയും നടുക്കിക്കൊണ്ട് ബോയെസ്സൈലെയര്‍ ഒരു പത്രസമ്മേളനം നടത്തിയത്. അമേരിക്കയിലെ ഹോളിവുഡില്‍ നടന്ന ആ പത്രസമ്മേളനത്തിലാണ് ആദ്യത്തെ ക്ളോണ്‍ ശിശു അമേരിക്കയുടെ പ്രാന്തപ്രദേശങ്ങളിലെവിടെയോ പിറന്ന് വീണതായി ബോയെസ്സൈലെയര്‍ അറിയിച്ചത്.

തെളിവുകളുടെ അടിസ്ഥാനമില്ലാതെ ഇതൊന്നും വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകരെ ഒരാഴ്ച്ചക്കകം ക്ളോണ്‍ശിശുവിന്‍റെ ഡി. എന്‍. എ റിപ്പോര്‍ട്ട് ലഭ്യമാക്കുമെന്നായിരുന്നു ബോയെസ്സൈലെയറുടെ മറുപടി. എ. ബി. സി ന്യൂസിന്‍റെ മുന്‍ ശാസ്ത്രവിഭാഗം പത്രാധിപരായ മിഷേല്‍ ഗ്യുല്ലെനാണ് ശിശുവിന്‍റെ രഹസ്യങ്ങളെക്കുറിച്ചന്വേഷിക്കാമെന്ന് ലോകത്തിന് വാക്ക് കൊടുത്തത്.

ഗ്യുല്ലെന്‍ വിവാദങ്ങളില്‍പ്പെട്ട് തന്‍റെ വാക്കില്‍നിന്ന് പിന്മാറുകയും മാതാപിതാക്കള്‍ സമ്മതിക്കാത്തതുകൊണ്ട് ക്ളോണ്‍ശിശുവിന്‍റെ ഡി. എന്‍. എ ടെസ്റ്റ് നടത്താനാവില്ലെന്ന് ക്ളോണെയ്ഡ് പറഞ്ഞതും ലോകമെമ്പാടും വിവാദക്കൊടുങ്കാറ്റായിരിക്കുകയാണ്. അതിനിടെ അടുത്ത ക്ളോണ്‍ശിശു യൂറോപ്പിലാണ് പിറക്കുകയെന്ന് ബോയെസ്സൈലെയര്‍ പ്രസ്താവിച്ചിട്ടുമുണ്ട്.

ക്ളോണ്‍ശിശു സത്യമോ അതോ വെറും കെട്ടുകഥയോ എന്ന് ആര്‍ക്കുമറിയില്ല. അന്യഗ്രഹജീവികള്‍ ക്ളോണിംഗിലൂടെ മനുഷ്യവംശത്തെ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന റായേലിയന്‍ മതവിഭാഗക്കാരുടേതാണ് ക്ളോണെയ്ഡെന്ന സ്ഥാപനമെന്നത് വീണ്ടും ബോയെസ്സൈലെയറുടെ വാദത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു.

ഇതിനിടെ എരിതീയില്‍ എണ്ണയൊഴിക്കാനെന്നോണം ബോയെസ്സൈലെയര്‍ മുന്‍പ് ജോലി ചെയ്തിരുന്ന എയര്‍ ലിക്വിഡ് എന്ന കമ്പനി ഒരു പത്രക്കുറിപ്പിറക്കിയിട്ടുണ്ട്. ബോയെസ്സെലറുടെ ജോലി വ്യവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാതകങ്ങളുടെ സ്വഭാവത്തെപ്പറ്റിയുള്ള ഗവേഷണമായിരുന്നുവെത്രെ. ജീവശാസ്ത്രപരമോ വൈദ്യശാസ്ത്രപരമോ ആയ ഒരു കാര്യവും ബോയെസ്സൈലെയര്‍ക്ക് അറിയില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് എയര്‍ ലിക്വിഡ്!ക്ളോണ്‍ശിശുവിനെ സൃഷ്ടിക്കുക വഴി മനുഷ്യകുലത്തെ താന്‍ രക്ഷിച്ചിരിക്കുകയാണെന്ന് ആശ്വാസമാണ് ബോയെസ്സെലിയറുടെ പുഞ്ചിരിക്ക് കാരണം.

അന്യഗ്രഹജീവികള്‍ ക്ളോണിംഗിലൂടെ മനുഷ്യകുലത്തെ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്ന റായേലിയന്‍ മതവിഭാഗത്തില്‍ ബോയെസ്സെലിയര്‍ ചേരുന്നത് 1992 ലാണ്. രാസപദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു ഫ്രഞ്ച് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ബോയെസ്സെലിയറപ്പോള്‍.

1997 ലാണ് റായേലിയന്‍ മതവിഭാഗം അവരുടെ ക്ളോണിംഗ് കമ്പനി സ്ഥാപിക്കുന്നത്. മരണത്തോടെ നഷ്ടപ്പെട്ടുപോവുന്ന മനുഷ്യന്‍റെ ആത്മാവിനെ പുനര്‍ജ്ജനിപ്പിക്കാന്‍ ക്ളോണിംഗിലൂടെയേ കഴിയൂ എന്ന വിശ്വാസമാണ് റായേലിയന്‍ മതവിഭാഗത്തെ ഇത്തരമൊരു കമ്പനി സ്ഥാപിക്കുന്നതിന് പ്രേരിപ്പിച്ചത്.

1999 ലാണ് ബോയെസ്സെലിയര്‍ ക്ളോണെയ്ഡിന്‍റെ ഡയറക്ടറാവുന്നത്. എവിടെയാണ് ക്ളോണെയ്ഡെന്ന കമ്പനിയെന്നോ എന്തൊക്കെയാണ് അതിന്‍റെ പ്രവര്‍ത്തനമെന്നോ ഇന്നും ആര്‍ക്കുമറിയില്ല. ബി.ബി.സിക്കനുവദിച്ച അഭിമുഖത്തില്‍ പത്ത് ദമ്പതിമാരെയാണ് ക്ളോണിംഗിന് വിധേയരാക്കിയതെന്നും അതില്‍ അഞ്ച് സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും ബോയെസ്സൈലെയര്‍ പ്രസ്താവിച്ചിരുന്നു.

2004 ഡിസംബര്‍ 27 നാണ് ലോകത്തേയും ശാസ്ത്രലോകത്തേയും നടുക്കിക്കൊണ്ട് ബോയെസ്സൈലെയര്‍ ഒരു പത്രസമ്മേളനം നടത്തിയത്. അമേരിക്കയിലെ ഹോളിവുഡില്‍ നടന്ന ആ പത്രസമ്മേളനത്തിലാണ് ആദ്യത്തെ ക്ളോണ്‍ ശിശു അമേരിക്കയുടെ പ്രാന്തപ്രദേശങ്ങളിലെവിടെയോ പിറന്ന് വീണതായി ബോയെസ്സൈലെയര്‍ അറിയിച്ചത്.

തെളിവുകളുടെ അടിസ്ഥാനമില്ലാതെ ഇതൊന്നും വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകരെ ഒരാഴ്ച്ചക്കകം ക്ളോണ്‍ശിശുവിന്‍റെ ഡി. എന്‍. എ റിപ്പോര്‍ട്ട് ലഭ്യമാക്കുമെന്നായിരുന്നു ബോയെസ്സൈലെയറുടെ മറുപടി. എ. ബി. സി ന്യൂസിന്‍റെ മുന്‍ ശാസ്ത്രവിഭാഗം പത്രാധിപരായ മിഷേല്‍ ഗ്യുല്ലെനാണ് ശിശുവിന്‍റെ രഹസ്യങ്ങളെക്കുറിച്ചന്വേഷിക്കാമെന്ന് ലോകത്തിന് വാക്ക് കൊടുത്തത്.

ഗ്യുല്ലെന്‍ വിവാദങ്ങളില്‍പ്പെട്ട് തന്‍റെ വാക്കില്‍നിന്ന് പിന്മാറുകയും മാതാപിതാക്കള്‍ സമ്മതിക്കാത്തതുകൊണ്ട് ക്ളോണ്‍ശിശുവിന്‍റെ ഡി. എന്‍. എ ടെസ്റ്റ് നടത്താനാവില്ലെന്ന് ക്ളോണെയ്ഡ് പറഞ്ഞതും ലോകമെമ്പാടും വിവാദക്കൊടുങ്കാറ്റായിരിക്കുകയാണ്. അതിനിടെ അടുത്ത ക്ളോണ്‍ശിശു യൂറോപ്പിലാണ് പിറക്കുകയെന്ന് ബോയെസ്സൈലെയര്‍ പ്രസ്താവിച്ചിട്ടുമുണ്ട്.

ക്ളോണ്‍ശിശു സത്യമോ അതോ വെറും കെട്ടുകഥയോ എന്ന് ആര്‍ക്കുമറിയില്ല. അന്യഗ്രഹജീവികള്‍ ക്ളോണിംഗിലൂടെ മനുഷ്യവംശത്തെ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന റായേലിയന്‍ മതവിഭാഗക്കാരുടേതാണ് ക്ളോണെയ്ഡെന്ന സ്ഥാപനമെന്നത് വീണ്ടും ബോയെസ്സൈലെയറുടെ വാദത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു.

ഇതിനിടെ എരിതീയില്‍ എണ്ണയൊഴിക്കാനെന്നോണം ബോയെസ്സൈലെയര്‍ മുന്‍പ് ജോലി ചെയ്തിരുന്ന എയര്‍ ലിക്വിഡ് എന്ന കമ്പനി ഒരു പത്രക്കുറിപ്പിറക്കിയിട്ടുണ്ട്. ബോയെസ്സെലറുടെ ജോലി വ്യവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാതകങ്ങളുടെ സ്വഭാവത്തെപ്പറ്റിയുള്ള ഗവേഷണമായിരുന്നുവെത്രെ. ജീവശാസ്ത്രപരമോ വൈദ്യശാസ്ത്രപരമോ ആയ ഒരു കാര്യവും ബോയെസ്സൈലെയര്‍ക്ക് അറിയില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് എയര്‍ ലിക്വിഡ്!

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :