നടപടി നേരത്തേ തയ്യാറാക്കി: തിലകന്‍

PRO
എനിക്കെതിരെയുള്ള നടപടി ‘അമ്മ’ നേരത്തേ തയ്യാറാക്കി വച്ചിരിക്കുകയാണ്. എന്നെ പുറത്താക്കാന്‍ തീരുമാനിച്ചു തന്നെയാണ് അച്ചടക്ക സമിതി ചേരുന്നത്. അച്ചടക്കസമിതിക്കു മുമ്പാകെയുള്ള ചര്‍ച്ചയൊക്കെ വെറും പ്രഹസനമായിരിക്കാം. എന്തായാലും അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകണോ എന്ന് താന്‍ തീരുമാനിച്ചിട്ടില്ല. എന്നില്‍ നിന്ന് തെളിവെടുക്കാന്‍ പ്രാപ്തിയുള്ള ആരും അമ്മയുടെ അച്ചടക്കസമിതിയിലില്ല.
തിലകന്‍
**************

PRO
മേയ്ക്കപ്പ് ഉപയോഗിക്കുന്നത് അഭിനയിക്കുന്നതിനു വേണ്ടിയാണ്. അതിനര്‍ത്ഥം ജീവിതത്തിലും തങ്ങള്‍ ഇങ്ങനെയാണെന്നല്ല. എം ടി വാസുദേവന്‍ നായര്‍, തകഴി എന്നിവരെ പോലുള്ള മഹാനായ ആള്‍ക്കാര്‍ എഴുതി തരുന്ന വാക്കുകളാണ് ഞങ്ങള്‍ പറയുന്നത്. മേയ്ക്കപ്പും, കൂളിങ് ഗ്ലാസും സിനിമയിലാണ് ഉള്ളത്. ജീവിതത്തിലില്ല.
മമ്മൂ‍ട്ടി
**************

PRO
'മതിഭ്രമം വന്നവന്‍' എന്ന് എന്നെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതാണ് ഏറെ ക്ഷോഭിപ്പിച്ചത്. ദിവസേന നാല് പ്രസംഗം നടത്തുന്ന എന്നെക്കുറിച്ച് അങ്ങനെ പറയരുതായിരുന്നു. ഇന്നസെന്‍റും സാധാരണ നിലയില്‍നിന്ന് താണു സംസാരിച്ചു. പിന്നെ കോലം കത്തിക്കലായി. ഇതൊന്നും 'ഫാന്‍സ്' അല്ല 'ഫനാറ്റിക്‌സ്' ആണ്. മമ്മൂട്ടിയും മോഹന്‍ലാലും ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രസ്താവന ഇറക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ സാംസ്‌കാരികമന്ത്രിയാണ് പ്രശ്‌നത്തില്‍ മധ്യസ്ഥനാകേണ്ടത്. വേണമെങ്കില്‍ ആകാം എന്നു പറഞ്ഞാല്‍ പോരാ. സര്‍ക്കാരിന് അതിന് അവകാശമുണ്ട്. പോസിറ്റീവ് റോള്‍ എടുക്കണം.
സുകുമാര്‍ അഴീക്കോട്
**************

PRO
സച്ചിന്‍ ഡബിള്‍ നേടിയാലും ഞാന്‍ നേടിയാലും എനിക്ക് ഒരു പോലെയാണ്. 200 തികയ്ക്കാന്‍ ഏറ്റവും യോഗ്യന്‍ സച്ചിന്‍ തന്നെയാണ്. അദ്ദേഹത്തിന് അതിനുള്ള യോഗ്യതയും കഴിവുമുണ്ട്. ഏകദിനത്തില്‍ ആകെ കളിക്കാന്‍ കിട്ടുന്നത് 300 പന്തുകളാണ്. അപ്പോഴൊരു ഡബിള്‍ നേടണമെങ്കില്‍ നിങ്ങള്‍ കുറഞ്ഞത് 150-160 പന്തുകളെങ്കിലും കളിക്കണം. സ്ട്രൈക് റേറ്റ് താഴാതെ നോക്കുകയും വേണം. സച്ചിന് മാത്രമേ അതിന് കഴിയൂ. ബ്രാഡ്മാനേക്കാള്‍ കേമനാണ് സച്ചിന്‍.
വീരേന്ദര്‍ സേവാഗ്
**************

PRO
ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനല്ല. ക്രിക്കറ്റിനോടുളള അഭിനിവേശം കൊണ്ടാണ്. റെക്കോര്‍ഡുകള്‍ തനിയേ വരുന്നു എന്ന് മാത്രം. ഗ്വാളിയാറിലെ ഡബിള്‍ സെഞ്ച്വറി എന്‍റെ ഏറ്റവും മികച്ചതാണെന്ന് പറയാനാവില്ല. ഓരോ സെഞ്ച്വറിയ്ക്കും പ്രത്യേകതയുണ്ട്. അത് നേടിയ സാഹചര്യവും സന്ദര്‍ഭവുമെല്ലാം പ്രസക്തമാണ്. അതു കൊണ്ട് തന്നെ സെഞ്ച്വറികളെ താരതമ്യം ചെയ്യാനാവില്ല.
സച്ചിന്‍
**************

PRO
2010-11 വര്‍ഷത്തെ കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ധനമന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ചത്. സാധാരണക്കാരടക്കം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും എക്സൈസ് നികുതി വര്‍ദ്ധിപ്പിച്ചു. ആഡംബരവസ്തുക്കളുടെ നികുതി 10, 12 ശതമാനമാക്കി സാധാരണക്കാര്‍ക്ക് ഇളവ് അനുവദിക്കാമായിരുന്നു. നിലവില്‍ ഭക്‌ഷ്യസാധനങ്ങള്‍ക്കാണ് വിലവര്‍ദ്ധനയുള്ളത്. എണ്ണവില കൂടി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ സാധനങ്ങളെയും വിലക്കയറ്റം ബാധിക്കും.
തോമസ് ഐസക്
WEBDUNIA|
ഇത്തവണത്തെ ആഴ്ചമേളയില്‍ സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോട്, ചലച്ചിത്ര താരങ്ങളായ തിലകന്‍, മമ്മൂട്ടി‍, ധനമന്ത്രി തോമസ് ഐസക്, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍, വീരേന്ദര്‍ സേവാഗ് എന്നിവര്‍ പങ്കെടുക്കുന്നു.

**************



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :