ഞാന്‍ വിമര്‍ശിച്ചു; ലാല്‍ നന്നായി

PRO
എനിക്കിപ്പോള്‍ മോഹന്‍‌ലാലിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഏറെ കുറഞ്ഞു. കണ്ണൂരില്‍ സൈനിക പരിശീലനത്തിനെത്തിയ ലാല്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സൈനിക വേഷം ധരിച്ച് അപമാനകരമായി പ്രവര്‍ത്തിക്കില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞല്ലോ ഞാന്‍ വിമര്‍ശിച്ചതിന്‍റെ ഫലമല്ലേ അത്?. സംഭാഷണത്തിലെ ലാളിത്യം ഒഴിച്ചുനിര്‍ത്തിയാല്‍ മോഹന്‍ലാല്‍ ഒരു ശരാശരി നടന്‍ മാത്രമാ‍ണ്. മമ്മൂട്ടിയുടെ അഭിനയം കുറച്ചുകൂടി വീ‍രരസപ്രധാനമാണ്.
സുകുമാര്‍ അഴീക്കോട്

PRO
സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള അവാര്‍ഡ് നേടിയതില്‍ സന്തോഷമുണ്ട്. ഏറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അതിലുമേറെ തവണ അവാര്‍ഡുകള്‍ ലഭിക്കാതിരുന്നിട്ടുണ്ട്. അതെന്തായാലും, ഞാന്‍ പരീക്ഷണങ്ങളില്‍ വിശ്വസിക്കുന്ന ഒരാളാണ്. എപ്പോഴും പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. ഓരോ സിനിമയിലും രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വ്യത്യസ്തതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എല്ലാ പരീക്ഷണങ്ങളും നന്നായി സ്വീകരിക്കപ്പെടുന്നു എന്ന് പറയാനാവില്ല” -
മമ്മൂട്ടി

PRO
അണികളെ ജയില്‍നിറയ്ക്കാനായി പറഞ്ഞുവിട്ടിട്ട് വിദേശപര്യടനം നടത്തുന്ന നേതാക്കളാണിപ്പോള്‍ സിപി‌എമ്മില്‍ ഉള്ളത്. എകെജി യും മറ്റും നേരിട്ട് സമരം നടത്തിയാണ് മിച്ചഭൂമി പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്തത്. ഇന്നത്തെപ്പോലെ ആദിവാസികളെ മുന്നില്‍ നിര്‍ത്തി ഭൂമി പിടിച്ചശേഷം നേതാക്കള്‍ സ്വന്തമാക്കുന്ന പതിവുണ്ടായിരുന്നില്ല. പിടിച്ചെടുത്ത ഭൂമി മുഴുവന്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ ജന്‍‌മി എകെജി ആകുമായിരുന്നു.
എം പി വീരേന്ദ്രകുമാര്‍

PRO
ശമ്പളത്തിന്‍റെ വിലപേശലില്‍ ഡോക്ടര്‍മാരുടെ സംഘടനകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഡിമാന്‍ഡിനനുസരിച്ച് വിതരണമില്ലാത്ത കമ്പോളത്തിലെ കഴുത്തറപ്പന്‍ തത്ത്വമാണ് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വഭാവത്തില്‍ മാറ്റംവരണം. ശമ്പളം മാത്രം ആവശ്യപ്പെടുന്ന സമീപനം മാറണം.
ജി സുധാകരന്‍

PRO
സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളുടെ കാര്യം കട്ടപ്പുകയാണ്. സ്വന്തമായി ജോലിയും മാസവരുമാനവും ഉള്ള സ്ത്രീകള്‍ക്കാണ് വീടുകളില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത്. ജനിച്ചതിന് ശേഷം പുറംലോകം കാണാത്ത നിരവധി സ്ത്രീകളുണ്ട്. ബസ്സോ തീവണ്ടിയോ കാണാത്ത സ്ത്രീകള്‍ നമുക്ക് ചുറ്റിലുമുണ്ട്. കുഞ്ഞുങ്ങളെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതു മാത്രമായി സ്ത്രീകളുടെ ജോലി മാറിയിരിക്കുന്നു.
പികെ ശ്രീമതി

PRO
റസൂല്‍ പൂക്കുട്ടിക്കെതിരെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജൂറി അംഗങ്ങള്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശം ഒരു മാധ്യമത്തിന്റെ മാത്രം സൃഷ്ടിയാണ്. ജൂറി അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തിന്റെ റിപ്പോര്‍ട്ട്‌ നേരിട്ട്‌ പരിശോധിച്ചപ്പോഴൊന്നും റസൂല്‍ പൂക്കുട്ടിക്കെതിരായി ഒരും പരാമര്‍ശവും കണ്ടില്ല. ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനത്തെ തുടര്‍ന്ന്‌ ക്രിയാത്മകമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും നല്ലതാണെങ്കിലും റസൂല്‍ പൂക്കുട്ടിയുടെ ആരോപണം ഒഴിവാക്കാമായിരുന്നു.
കൊച്ചി| WEBDUNIA|
ഈ ആഴ്ചത്തെ ആഴ്ചമേള പംക്തിയില്‍ സുകുമാര്‍ അഴീക്കോട്, മികച്ച നടനുള്ള ഇക്കൊല്ലത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മമ്മൂട്ടി, എം‌പി വീരേന്ദ്രകുമാര്‍, മന്ത്രിമാരായ എം‌എ ബേബി, പികെ ശ്രീമതി, ജി സുധാകരന്‍ എന്നിവര്‍ പങ്കെടുക്കുന്നു

എം എ ബേബി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :