കൊഴിയുന്നത് അവസാന കമ്യൂണിസ്റ്റുകള്‍

PRO
മാര്‍ക്സിസത്തിന്റെ ചൂരും ചുണയും നെഞ്ചിലേന്തുന്ന ‘കറകളയാത്ത കമ്യൂണിസ്റ്റുകള്‍’ കൊഴിഞ്ഞുതീരുകയാണ്. ഇപ്പോഴിതാ ബാലാനന്ദനും. എല്ലാത്തിനോടും സമരസപ്പെട്ട്, സമദൂരസിദ്ധാന്തങ്ങള്‍ക്ക് കീഴ്പ്പെട്ട്, അധികാരവും സമ്പത്തും ഉന്നം‌വച്ച് നീങ്ങുന്ന പുതിയ കമ്യൂണിസ്റ്റ് ശൈലിയുടെ വക്താവായിരുന്നില്ല സഖാവ് ബാലാനന്ദന്‍. ഉറവ വറ്റാത്ത നിഷ്കളങ്ക സ്നേഹവും പോരാട്ടവഴികളിലൂടെ സംഭരിച്ച ശക്തിയുമാണ് ഈ ശക്തികുളങ്ങരകാരനെ കേരളീയര്‍ക്ക് പ്രിയങ്കരനാക്കിയത്.

കൊല്ലം ജില്ലയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ബാലാനന്ദന്റെ ജനനം. ജീവിത പ്രാരാബ്ധങ്ങള്‍ കാരണം പഠിപ്പ് ബാല്യത്തിലേ നിര്‍ത്തി. ചെറിയ ചെറിയ ജോലികളില്‍ ഏര്‍പ്പെട്ട് കുടുംബത്തിന് താങ്ങും തണലുമായി. പിന്നീട് ജോലി തേടി നാടുവിട്ട് ഊട്ടിയിലെത്തി. കുറേക്കാലം അവിടെ ജോലി ചെയ്തതിന് ശേഷം ബാലാനന്ദന്‍ നാട്ടിലെത്തി.

ഏലൂരിലപ്പോള്‍ ഒരു അലൂമിനിയം കമ്പനിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. അവിടെ ദിവസക്കൂലിക്ക് തൊഴിലാളിയായി ചേര്‍ന്നു. നിര്‍മാണം പൂര്‍ത്തിയാക്കി അലൂമിനിയം കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ബാലാനന്ദനൊരു സ്ഥിരജോലി കിട്ടി. ഹെല്‍പറായിട്ടായിരുന്നു നിയമനം. അവിടെ വച്ചാണ് ബാലാനന്ദന്‍ തൊഴിലാളി പ്രവര്‍ത്തനമാരംഭിച്ചത്‌. അവിടെയൊരു തൊഴിലാളി സംഘടന ആരംഭിക്കാന്‍ ബാലാനന്ദന്‍ മുന്‍‌കൈയെടുത്തു. തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറാമത്തെ യൂണിയനായിരുന്നു ഈ സംഘടന.

ഇതിനിടെ എല്ലുമുറിയെ പണിയെടുക്കുന്നവര്‍ക്ക് ന്യായമായ കൂലി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികള്‍ നടത്തിയ സമരത്തിന് നേതൃത്വം കൊടുത്തതിന് ബാലാനന്ദനെയും മറ്റ് ചിലരെയും കമ്പനിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ കമ്പനിയുടമയായ കാമറോ സായിപ്പിന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കേണ്ടി വന്നു. എന്നാല്‍ പുന്നപ്ര - വയലാര്‍ സമരത്തെ തടുര്‍ന്ന്‌ വീണ്ടും ബാലാനന്ദന്‍ കമ്പനിയില്‍ നിന്ന് പുറത്തായി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :