കരുത്തരില്‍ ആന്റണി ഒമ്പതാമന്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യാക്കാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി എ കെ ആന്റണി ഒമ്പതാമത്. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രാഷ്‌ട്രീയ ദൌര്‍ബല്യം ആരോപിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കിവിട്ട രാഷ്‌ട്രീയ നേതാവ് ഇന്ത്യയിലെ കരുത്തരുടെ പട്ടികയില്‍ മുന്‍നിരയില്‍ എത്തിയത് കൌതുകകരമാണ്. ദ ഇന്ത്യന്‍ എക്‍സ്‌പ്രസ് എന്ന ദേശീയ മാധ്യമം പുറത്തുവിട്ട പട്ടികയിലാണ് ആന്റണിയ്ക്ക് ഒമ്പതാം സ്ഥാനം ലഭിച്ചത്. പ്രതിരോധ രംഗത്ത് കൊണ്ടുവന്ന നയങ്ങളാണ് ആന്റണിയെ പട്ടികയില്‍ മുന്‍‌നിരയില്‍ എത്തിച്ചത്.

സൈനിക നേതാവുമായി ഉണ്ടായ ജനനതീയതി പ്രശ്‌നത്തില്‍ എടുത്ത കടുത്ത നിലപാട്, സോണിയ ഗാന്ധി ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന നേതൃത്വത്തില്‍ അംഗമായിരുന്ന ആന്റണിയുടെ ശക്തമായ റോള്‍ എന്നിവയൊക്കെയാണ് ആന്റണിയെ ഇത്രയും കരുത്തനാക്കിയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഏഴ് പുതുമുഖങ്ങള്‍ കരുത്തരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മൂന്നാം സ്ഥാനത്ത് മന്‍‌മോഹന്‍ സിംഗുമാണ്. സുഷമാ സ്വരാജും ജെയ്‌റ്റ്ലിയും അഞ്ചും ആറും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ കരുത്തരായവരില്‍ മമത ബാനര്‍ജി ഏഴാം സ്ഥാനത്തെത്തി. ചിദംബരത്തിന് പത്താം സ്ഥാനവും ജന ലോക്‍പാല്‍ സമരവുമായി എത്തിയ അണ്ണാ ഹസാ‍രെ പതിനേഴാം സ്ഥാനത്തും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇരുപത്തൊന്നാം സ്ഥാനത്തുമാണ് പട്ടികയില്‍. ഇന്ത്യന്‍ ക്രിക്കറ്റര്‍ ധോണി പട്ടികയില്‍ അറുപത്തിയൊന്നാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :