ആപ്പിളിന് പിന്നാലെ സ്റ്റാര്‍ ഹോംസ്, ഫ്ലാറ്റ് തട്ടിപ്പ് തുടര്‍ക്കഥയാകുന്നു

തിരുവനന്തപുരം| WEBDUNIA|
ആപ്പിള്‍ ഫ്ലാറ്റ് തട്ടിപ്പിന് പിന്നാലെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കൂടി പുറത്തുവരുന്നു. കേരളത്തിലെ ഫ്ലാറ്റ് നിര്‍മ്മാതാക്കളായ സ്റ്റാര്‍ ഹോംസിന്റെ തട്ടിപ്പ് കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സ്റ്റാര്‍ ഹോംസ് ബില്‍ഡേഴ്‌സിന്റെ ഉടമ അജയ് വി ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരില്‍ നിന്നായി 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസിലാണ് സ്റ്റാര്‍ ഹോംസ് ഉടമയെ അറസ്റ്റുചെയ്തത്. സ്റ്റാര്‍ ഹോസിന്റെ പൂര്‍ത്തിയാക്കിയ പദ്ധതികളെ കുറിച്ചും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സ്റ്റാറിന്റെ തട്ടിപ്പിനിരയായിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

സ്റ്റാര്‍ ഹോംസിന് പുറമേ നിരവധി മറ്റ് പദ്ധതികള്‍ക്കായും പണം പലരില്‍ നിന്നും ഇവര്‍ വാങ്ങിയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇടപാടുകാരില്‍ നിന്നും വാങ്ങിയ പണം തിരികെ കൊടുപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. ആപ്പിള്‍ കേസ് അന്വേഷിക്കുന്ന അതേ അന്വേഷണ സംഘമാണ് ഈ ഫ്ലാറ്റ് തട്ടിപ്പ് കേസും അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :