അഴിച്ചുപണി ഉടന്‍, ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍‌കരയില്‍ ശെല്‍‌വരാജിന്റെ വിജയത്തോടെ അംഗബലം കൂടിയ യു ഡി എഫ്, മന്ത്രിസഭയില്‍ അഴിച്ച് പണി നടത്തുമെന്ന് സൂചന. കെ പി സി സി പ്രസിഡന്റ് രമേശ് മന്ത്രിസഭയില്‍ എത്താന്‍ സാധ്യത ഏറുകയാണ്. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കുന്നതില്‍ ഉമ്മന്‍‌ചാണ്ടിക്ക് പൂര്‍ണ സമ്മതമാണെന്നാണ് വിവരം. ഐ വിഭാഗത്തിലെ ഒരു മന്ത്രിയെ രാജിവെപ്പിച്ചായിരിക്കും ചെന്നിത്തലയെ മന്ത്രിയാക്കുക. നിലവില്‍ തിരുവഞ്ചൂര്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പായിരിക്കും ചെന്നിത്തലയെ ഏല്‍പ്പിക്കുക.

കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ജി കാര്‍ത്തികേയനേയാണ് പരിഗണിക്കുന്നത്. കോണ്‍ഗ്രസിലെ പ്രബലനായ വി ഡി സതീശനായിരിക്കും സ്പീക്കര്‍ പദവി നല്‍കുക. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതോടെ ഭൂരിപക്ഷ സമുദായം യു ഡി എഫില്‍ നിന്ന് അകന്നതായാണ് സൂചന. ഇതിന്റെ പ്രതിഫലനമാണ് നെയ്യാറ്റിന്‍‌കരയില്‍ രാജഗോപാല്‍ നേടിയ വോട്ട്. ഇത് യു ഡി എഫ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയും മാ‍ണിയുമാണ് ഇപ്പോള്‍ ഭരണം നടത്തുന്നത് എന്ന ആരോപണവും യു ഡി എഫിന് വിനയാണ്. അതിനാലാണ് കോണ്‍ഗ്രസിലെ പ്രബലനായ നായരും കെ പി സി സി പ്രസിഡന്റുമായ ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കാന്‍ നീക്കം നടത്തുന്നത്.

നിലവില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന തിരുവഞ്ചൂര്‍ ഒരു ‘നല്ല നായരാ’ണെങ്കിലും ഉമ്മന്‍‌ചാണ്ടിയുടെ സഹായി എന്ന ചീത്തപ്പേര് ഉണ്ട്. അതിനാലാണ് പൊതുസമ്മതനായ നായരെന്ന നിലയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കുന്നത്. ചെന്നിത്തല വന്നാലെങ്കിലും കുഞ്ഞാലിക്കുട്ടി ഭരണം നടത്തുന്നു എന്ന ആരോപണം ഇല്ലാതാകുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.

ചെന്നിത്തല മന്ത്രിസഭയില്‍ എത്തിയാല്‍ അംഗബലം കൂടാതിരിക്കാണ് ഐ വിഭാഗത്തിലെ ഒരു മന്ത്രിയെ രാജിവെപ്പിക്കുന്നത്. നിലവില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന വി എസ് ശിവകുമാര്‍ ആയിരിക്കും രാജിവയ്ക്കുക. അങ്ങനെയാണെങ്കില്‍ ആരോഗ്യ വകുപ്പ് തിരുവഞ്ചൂരിനെ ഏല്‍പ്പിക്കാനാണ് നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :