അലിഗഡ് നമുക്ക് നഷ്‌ടമാകുമോ?

അരുണ്‍ തുളസീദാസ്

PRO
ഇന്ത്യയിലെ തലയെടുപ്പോടെ നിലനില്‍ക്കുന്ന വിരലിലെണ്ണാവുന്ന സര്‍വകലാശാലകളില്‍ ഒന്നാണ് ഉത്തര്‍‌പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാല. ന്യൂനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ നവോത്ഥാന ഉയര്‍ച്ചയെ ലക്‌ഷ്യം കണ്ടാണ് സര്‍ സയ്യിദ് ഇത്തരം ഒരു സര്‍വകലാശാ‍ലയ്ക്ക് രൂപം നല്‍കിയത്. ഇത്തരം ഒരു സ്ഥാപനം സ്വപ്‌നം കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് രണ്ട് രൂപകങ്ങളാണ് ബ്രിട്ടനിലെ ഓക്‍സ്ഫോര്‍ഡും കേം‌ബ്രിഡ്ജും. 1872 -ല്‍ ഉറുദുഭാഷയില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സയ്യിദിന്റെ ആഗ്രഹം സഫലീകരിച്ചുകൊണ്ട് അക്കാഡമിക്ക് തലത്തില്‍ സമാനതകള്‍ ഇല്ലാത്ത സ്ഥാപനമായി അലിഗഡ് വളര്‍ന്നു.

ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്നതിലും അലിഗഡ് പ്രമുഖ സ്ഥാനം വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായി അലിഗഡ് മാറി. രാജ്യം കണ്ട പ്രമുഖരായ ശാസ്ത്രജ്ഞര്‍, ചിന്തകര്‍ സാമൂഹ്യ പരിഷ്കര്‍ത്താകള്‍ തുടങ്ങിയ പലരും അലിഗഡിന്റെ ഉല്‌പന്നങ്ങളായിരുന്നു.

മുന്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന സക്കീര്‍ ഹുസ്സൈന്‍, അതിര്‍ത്തി ഗാന്ധിയെന്ന് അറിയപ്പെട്ടിരുന്ന ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഹോക്കി കളിക്കാരനായ ധ്യാന്‍ ചന്ദ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ലാലാ അമര്‍നാഥ്, സിനിമാ താരം നസുറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ എന്നിവര്‍ ഇതില്‍ ചിലരാണ്.

സി.എച്ച് മുഹമ്മദുകോയ മുതല്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ള തുടങ്ങിയ പ്രമുഖരായ മലയാളികളും ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു. മലയാള ഭാഷ വിഭാഗവും ഈ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുണ്ട്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :