മോദി എത്തും, മോഹന്‍‌ലാല്‍ വഴങ്ങുമോ ?; സൂപ്പര്‍താരം തെരഞ്ഞെടുപ്പ് ഗോദയിലേക്ക്! ?

  narendra modi , mohanlal , BJP , RSS , lok sabha election , Sabarimala election , നരേന്ദ്ര മോദി , ബിജെപി , സംഘപരിവാർ , സി പി എം , മോഹന്‍‌ലാല്‍
തിരുവനന്തപുരം| Last Updated: തിങ്കള്‍, 14 ജനുവരി 2019 (14:57 IST)
ശബരിമല യുവതീപ്രവേശന വിവാദങ്ങള്‍ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച സംസ്ഥാനത്ത് എത്തുന്നതിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുമെന്ന് റിപ്പോര്‍ട്ട്.

ശബരിമല വിഷയത്തില്‍ ബിജെപിയും സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിറുത്തിയാകും ലോക്‍സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. നിലവിലെ സാഹചര്യം മുതലെടുക്കാന്‍ നടൻ മോഹൻലാലിനെ മത്സരരംഗത്ത് എത്തിക്കാന്‍ ബിജെപിയില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

മോദി എത്തുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകും. തുടര്‍ന്ന് മോഹന്‍‌ലാലുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തും. സൂപ്പര്‍‌താരം മത്സരരംഗത്ത് എത്തണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ മത്സരിക്കാനുള്ള സന്നദ്ധത മോഹന്‍‌ലാല്‍ ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം, എറണാകുളത്ത് മമ്മൂട്ടിയെ പരീക്ഷിക്കാന്‍ സി പി എം നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇടത് നേതൃത്വവുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. ഈ അടുപ്പമാണ് പുതിയ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് കരുത്താകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :