ബർമുഡയിട്ടാൽ എം എൽ എ ഹോസ്റ്റൽ വളപ്പിലേക്ക് പ്രവേശനമില്ല, കേരളം പുരോഗമന ആശയങ്ങളോടൊപ്പം; പക്ഷേ ബർമുഡ ധരിക്കാൻ അനുവദിക്കില്ല !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (12:44 IST)
കേരളം പുരോഗമന ആശയങ്ങളോടൊപ്പമാണ് നിലകൊള്ളുന്നത് എന്നാണ് പൊതുവെഉള്ള ഒരു പറച്ചിൽ. ശബരിമല വിഷയത്തിലും, ഇപ്പോൾ പിറവം പള്ളി പ്രശ്നത്തിലും പുരോഗമനത്തിന്റെ കാര്യത്തിൽ മലയാളികൾ ബഹുദൂരം പിന്നിൽ പോയില്ലേ എന്ന് ചോദിച്ചാൽ ശരിയാണെന്ന് പറയേണ്ടിവരും. ഇപ്പോഴിതാ പുതിയ ഒരു വിലക്കുകൂടി. തിരുവനന്തപുരം എ ഹോസ്റ്റലിലേക്ക് ധരിച്ചെത്തിയ പ്രവേശനം ഇല്ല.

നല്ല പുരോഗതി കേരളം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നിരോധനം എന്ന് കണക്കാക്കേണ്ടി വരും. ബർമുഡ സഭ്യതക്ക് യോജിക്കുന്ന വേഷമല്ല എന്നതാണ് കാരണമായി പറയുന്നത്. തിരുവനന്തപുരം പാളയത്തുള്ള എം എൽ എ ഹോസ്റ്റലിന് മറ്റൊരു പ്രത്യേകതയുണ്ട്. എം എൽ എ ഹോസ്റ്റലിലെ ക്യാന്റീനിൽ പുറത്തുനിന്നുള്ള നിരവധിപേർ ഭക്ഷണം കഴിക്കാനെത്തും. അന്യ ജില്ലകളിൽ നിന്നും തിരുവന്തപുരത്ത് എത്തി ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആയിരിക്കും ഇവരിൽ അധികവും ബർമുഡയിട്ട് ചെന്നാൽ ഭക്ഷണം കിട്ടാത്ത അവസ്ഥയായി എന്ന് പറഞ്ഞാൽ മതിയല്ലോ.

ഇത്തരത്തിൽ ഒരു ഉത്തരവൊന്നും പുറത്തിറക്കിയിട്ടില്ല. എന്നാൽ സുരക്ഷ ജീവനക്കാർ ബർമുഡയിട്ട് വരുന്നവരെ തടയുന്നുണ്ട്. എം എൽ എ മാരുടെ ഹോസ്റ്റലായതുകൊണ്ട് ആളുകൾക്ക് ചോദ്യം ചെയ്യാനുമകുന്നില്ല. നിയമുണ്ടാക്കുന്നവരാണല്ലോ. നിയമസഭാ ഹോസ്റ്റലിൽ എം എൽ എമാരുടെ കുടുംബവും ഉണ്ട് അതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം എന്നാണ് അനൌദ്യോഗികമായി പറയുന്ന കാരണം.

എന്നാൽ എം എൽ എ മാ‍രുടെ ബന്ധുക്കൾക്ക് വളപ്പിനുള്ളിൽ ബർമുഡ ധരിച്ചു നടക്കുന്നതിൽ തടസങ്ങൾ ഒന്നുമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അപ്പോൾ മാത്രം സഭ്യത പ്രശ്നമില്ല എന്ന് കണക്കാക്കാം. എന്തായാലും എം എൽ എ ഹോസ്റ്റലിലെ ബർമുഡ നിരോധനം തിരുവനന്തപുരത്ത് ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. സഭ്യമായ മറ്റേതെങ്കിലും വേഷം ധരിച്ച് ക്യാന്റീനിൽ ചെന്ന് ഭക്ഷണം കഴിക്കാനാവും പാവം ആളുകൾ തീരുമാനിക്കുക. ബർമുഡക്കുവേണ്ടിയൊനും ആരും സമരം ചെയ്യില്ലല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :