ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

രേണുക വേണു| Last Updated: വ്യാഴം, 4 ജൂലൈ 2024 (17:08 IST)

വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ വിടവാങ്ങിയത്. കഥകളുടെ സുല്‍ത്താന്റെ 28-ാം ചരമ വാര്‍ഷിക ദിനാചരണം ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ഇന്ന് നടക്കും.


Read Here: ജൂലൈ അഞ്ച്: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികവും മാമുക്കോയയുടെ ജന്മദിനവും

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീര്‍ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..!

50-ാം വയസ്സിലാണ് ബഷീര്‍ വിവാഹിതനായത്. ഫാത്തിമ ബീവിയാണ് ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :