സെപ്‌തംബർ അഞ്ച്, അധ്യാപക ദിനം; കൈകോർക്കാം നല്ലൊരു നാളേക്കായ്!

വെള്ളി, 31 ഓഗസ്റ്റ് 2018 (17:14 IST)

സെപ്‌തംബർ - അഞ്ച്, അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവേപള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവ അധ്യാപകരുടെ ചുമതലയാണ്. പുതിയൊരു തലമുറയെ വാർത്തിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. അതിൽ ഇവയെല്ലാം ഉൾപ്പെടുകയും ചെയ്യുന്നു.
 
അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയിലേക്ക് ലോകം നീങ്ങുമ്പോൾ‍, അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്. പക്ഷെ അധ്യാപകരുടെ പൊതുവേയുള്ള സ്ഥിതി ആശാവഹമല്ല. മിക്കയിടത്തും അധ്യാപകര്‍ക്ക് നല്ല ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് മികച്ചയാളുകള്‍ അധ്യാപകവൃത്തിയില്‍ എത്തുന്നില്ല. 
 
ലോകത്തിലെ അധ്യാപകരുടെ മൂന്നിലൊരു ഭാഗത്തോളം പ്രത്യേക അധ്യാപന പരിശീലനം ലഭിക്കാത്തവരും ആണ്. മറ്റൊരു കൂട്ടം പേര്‍ക്ക് വേണ്ടത്ര വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ല. ചിലരാകട്ടെ താല്‍‌പര്യമില്ലാതെ പഠിപ്പിക്കുന്നവരാണുതാനും. ഇന്നത്തെക്കാലത്ത് പ്രത്യേക കോഴ്‌സുകളും മറ്റും ഇതിനായി തന്നെയുണ്ട്. മുതിർന്ന കുട്ടികളെ പഠിപ്പിക്കാനായി പ്രത്യേക കോഴ്‌സും ചെറിയ കുട്ടികളെ പഠിപ്പിക്കാൻനായി പ്രത്യേക കോഴ്‌സും ഉണ്ട്.
 
അതുകൊണ്ടുതന്നെ അധ്യാപനത്തിന് യോഗ്യരല്ലാത്തവര്‍ പഠിപ്പിക്കുന്ന അവസ്ഥ മാറണം എന്നതാണ് ഈ അധ്യാപകദിനം ഓര്‍മ്മിപ്പിക്കുന്ന ആവശ്യം. കുട്ടികളുടെ നല്ല ഭാവിക്കായി അവർക്ക് കൂടുതൽ അറിവ് നേടുന്നതിനായി തന്നെ ഇത് പിന്തുടരേണ്ടതും അത്യാവശ്യമാണ്.
 
അധ്യാപകര്‍ മാതൃകാ വ്യക്തികളായിരിക്കണമെന്ന് ഡോ. എസ് രാധാകൃഷ്‌ണൻ അഭിപ്രായപ്പെടുന്നത്. ഒരു വിദ്യാര്‍ത്ഥി ശരാശരി 25,000 മണിക്കൂര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെലവിടുന്നു. അതുകൊണ്ട് പഠിപ്പിക്കാന്‍ കഴിവുള്ളവരും അധ്യാപനം ഇഷ്ടപ്പെടുന്നവരും മികച്ച പരിശീലനം നേടിയവരും സദാചാരബോധം വളര്‍ത്തുകയും ചെയ്യുന്നവരാണ് സ്കൂളുകളില്‍ അധ്യാപകരായി വരേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അധ്യാപക ദിനം ആചരിക്കുന്നത് എന്തുകൊണ്ട്?

ഇന്ത്യയിൽ സെപ്തംബർ 5നും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ 11നും ആണ് അധ്യാപകദിനം ...

news

വി ഐ പി കുറ്റവാളികൾക്കായി സുഖസൌകര്യങ്ങൾ; രാജ്യത്ത് ആധുനിക ജയിൽ ഒരുങ്ങുന്നു !

വി ഐ പി കുറ്റവാളികൾക്കായി രാജ്യത്ത് ആധുനിക ജയിൽ മുറികൾ സജ്ജീകരിക്കാൻ ഒരുങ്ങുന്നതായി ...

news

ദുരിതപ്പെയ്ത്ത് നാഗാലാൻഡിലും; 12 പേർ മരിച്ചു, 3000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

നാഗാലാൻഡിൽ കനത്ത മഴയിൽ മരണം 12 ആയി, ശക്തമായി തുടരുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങൾ ...

news

'ദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രത്തോടു നിര്‍ദേശിക്കാനാവില്ല': സുപ്രീംകോടതി

പ്രളയദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന് നൽകാൻ ...

Widgets Magazine