രേണുക വേണു|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2024 (09:34 IST)
New Year 2025: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി കഴിഞ്ഞു. വലിയ പ്രതീക്ഷകളോടെയാണ് ലോകം 2025 ലേക്ക് കാലെടുത്തുവയ്ക്കുന്നത്. ഇന്ത്യയില്‍ പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
അതേസമയം ഇന്ത്യയേക്കാള്‍ മുന്‍പ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ചില രാജ്യങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ കിരിബത്തി ദ്വീപിലാണ് പുതുവര്‍ഷം ആദ്യം പിറക്കുക. ഡിസംബര്‍ 31 ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് കിരിബത്തി ദ്വീപ് 2025 നെ സ്വാഗതം ചെയ്യുക.
കിരിബത്തി ദ്വീപിനു പിന്നാലെ ന്യൂസിലന്‍ഡില്‍ പുതുവര്‍ഷം പുറക്കും. ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് അവസാനം പുതുവര്‍ഷം പിറക്കുക. അമേരിക്കയിലെ ജനവാസമില്ലാത്ത ദ്വീപുകളാണ് ഇവ രണ്ടും.