കോൺഗ്രസിനിതെന്തുപറ്റി; ജയ്റാം രമേഷും, അഭിഷേക് സിങ്‌വിയും മോദിക്കൊപ്പം ?

Last Updated: വെള്ളി, 23 ഓഗസ്റ്റ് 2019 (15:00 IST)
രാജ്യത്ത് ഏറ്റവും വലിയ പതനത്തെ നേരിടുകയാണ് ഏറ്റവും കൂടുതൽ തവണ ഇന്ത്യ ഭരിച്ച് പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി. ഒരു ദേശീയ പാർട്ടി എന്ന നിലയിൽനിന്നും പ്രാദേശിക പാർട്ടിയായി ഒതുങ്ങിപ്പോകുമോ എന്നുപോലും തോന്നിപ്പിക്കുന്ന രീതിയിലാണ് കോൺഗ്രസിന്റെ തകർച്ച. തിരിച്ചുവരാനുള്ള ആത്മാർത്ഥ ശ്രമം ഒന്നും കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല.

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളും, എംഎൽഎമാരും ചേക്കേറുന്നത് കോൺഗ്രസിനെ തെല്ലൊന്നുമല്ല ഭീതിപ്പെടുത്തുന്നത്.
പാർട്ടിക്ക് ഒരു അധ്യക്ഷനെ കണ്ടെത്താൻ സാധിക്കാതെകൂടി വന്നതോടെ സംഘടനാ സംവിധനവും തകർച്ചയെ നേരിടുകയാണ് ഇങ്ങനെ ആകെ മൊത്തത്തിൽ അടികിട്ടി നിൽക്കുന്ന സമയത്താണ് മുതർന്ന കോൺഗ്രസ് നേതക്കളായ ജെ‌യ്റാം റമേഷും അഭിഷേക് മനു സിങ്‌വിയും മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ല എന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയായിരുന്ന ജയ്റാം രമേഷ് ഒരു പൊതു പരിപാടിയിൽ പറഞ്ഞത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉൾപ്പടെയുള്ള പദ്ധതികളെ പുകഴ്ത്തി‌ക്കൊണ്ടായിരുന്നു ജ‌‌യ്റാം രമേഷിന്റെ പ്രസ്ഥാവന. ഇതിനെ അനുകൂലിച്ച് മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി രംഗത്തെത്തുകയായിരുന്നു.

മുതിർന്ന നേതാക്കളുടെ ഈ പ്രതികരണങ്ങൾ കോൺഗ്രസിന് എങ്ങനെ ഗുണം ചെയ്യും. ഒരു പക്ഷേ രാഷ്ട്രീയ പരമായി ശരിയായിരിക്കാം മോദിയെ എപ്പോഴും ക്രൂരനായി ചിത്രീകരിക്കുന്നത് നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരെ കോൺഗ്രസിൽനിന്നും കൂടുതൽ അകറ്റാം. പക്ഷേ അത് പറയേണ്ടത് പൊതു പരിപാടികളിലാണോ ? കോൺഗ്രസ് പാർട്ടിക്കുള്ളിൽ സ്വീകരിക്കേണ്ട നയ സമീപനത്തെ പുറത്ത് പരസ്യമയി പ്രഖ്യപിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമോ ?

പാർട്ടിയിൽ വലിയ സ്വാധീനമുള്ള മുതിർന്ന നേതാക്കൾക്ക് എഐ‌സി‌സിക്കുള്ളിൽ തന്നെ ഇത്തരം ഒരു നിലപടിൽ എത്തച്ചേരാമല്ലോ ? അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം. എന്നൽ ഇത് പൊതു വേദികളിൽ പരസ്യമയി പ്രഖ്യപിക്കുന്നത് കോൺഗ്രസിന് രാഷ്ട്രീയമായി നഷ്ടമാണ് ഉണ്ടാക്കുക. ഇതു തിരിച്ചറിയാത്തവരല്ല. ഇരു നേതാക്കളും. കോൺഗ്രസിന്റെ നേതൃനിരയിൽ തന്നെ ബിജെപി ആരാധകർ ഉണ്ടാകുന്നു എന്നതിന്റെ ലക്ഷണമായി ഈ പ്രതികരണങ്ങളെ കണക്കിലാക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ...

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ നീക്കം തടഞ്ഞ് പോലീസ്
ആലപ്പുഴ: ബന്ധുവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം വേഗത്തില്‍ ...

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ
കാട്ടിലെ രാജാവാണ് സിംഹം. സിംഹത്തിന്റെ ഭയമില്ലാത്ത ഇരിപ്പും നടപ്പും ശക്തിയുമൊക്കെയാണ് ...

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് ...

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്? , സുശാന്തിന്റെ മരണവുമായും ബന്ധമോ?, മഹാരാഷ്ട്രയില്‍ രാഷ്ട്രീയവിവാദം
അതേസമയം ഔറംഗസേബ് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ദിശ സാലയന്‍ കേസ് ...

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, ...

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, കേരളത്തിൽ ഗുരുതരമായ സാഹചര്യം
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പിറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ...

ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി ...

ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു
ടാപ്പിലെ വെള്ളത്തെക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെ കേന്ദ്ര സഹമന്ത്രിയുടെ നിത്യാനന്ദ ...